Thursday, March 28, 2024 04:24 PM
Yesnews Logo
Home News

എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തേക്കും ; ഓഹരി വാങ്ങാൻ ടാറ്റ രംഗത്ത്

സ്വന്തം ലേഖകന്‍ . Sep 15, 2021
air-india-tata-bid-soon
News

എയർ ഇന്ത്യ ഓഹരി വിൽപ്പന ഉടൻ പൂർത്തിയാക്കും അവസാന ബിഡിൽ ടാറ്റ ഉൾപ്പെടെയുള്ള കമ്പനികൾ അവശേഷിച്ചു. ലഭിക്കുന്ന സൂചനകൾ ടാറ്റക്ക് അനുകൂലമാണ്.ടാറ്റയുടേത് ഉൾപ്പെടെയുള്ള ഓഫറുകൾ പരിശോധിച്ച് വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും, എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ അമ്പതു ശതമാനം  ഓഹരികളും എയർ ഇന്ത്യ സാറ്റസിന്റെ     അമ്പതു ശതമാനം ഓഹരികളുമാണ് വിൽക്കുന്നത്. വൻ നഷ്ടത്തിലോടുന്ന എയർ ഇന്ത്യ  ഏറ്റെടുക്കാൻ ടാറ്റ സന്നദ്ധത അറിയിക്കുകയായിരുന്നു.

2020 ജനുവരിയിൽ തുടങ്ങിയ ഓഹരി  വിൽക്കൽ പ്രക്രിയ ഈ വര്ഷം പൂർത്തിയാക്കേണ്ടതായിരുന്നു.എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ നടപടികൾ വൈകുകയാണ് . ഓഹരി വിൽപ്പന വേഗത്തിലാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

Write a comment
News Category