കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റുമരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദാണ് മരിച്ചത്. നായാട്ടിനിടെ റഷീദിന് വെടിയേറ്റതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുള്ളിപ്പാറ വനപ്രദേശത്ത് ശനിയാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്