Thursday, April 25, 2024 06:22 AM
Yesnews Logo
Home News

കേരളത്തിൽ തൊഴിലാളികൾ പൂട്ടിച്ച പെപ്സി ഫാക്ടറി യു.പി യിൽ പ്രവർത്തനം തുടങ്ങി

M.B. Krishnakumar . Sep 17, 2021
pepsico-factory-open-up-kerala-lay-off-potatoes
News

സമരം മാത്രം കൈമുതലായ കേരളത്തിന് യു.പി യെ കണ്ടു പഠിക്കാം. തൊഴിലാളികൾ സമരം ചെയ്ത പൂട്ടിച്ച കഞ്ചിക്കോട്ടെ പെപ്സി ഫാക്ടറി  യു.പി യിലെ മഥുരയിൽ  തുറന്നു പ്രവർത്തനം തുടങ്ങി. യു.പി യിലെ ഉരുളക്കിഴങ് കർഷകർക്ക്  ആവേശം നൽകിയാണ് പെപ്സി ഫാക്ടറി തുറന്നിട്ടുള്ളത്. ഉരുളക്കിഴങ്ങിന്റെ ചിപ്സുകൾ ഉണ്ടാക്കുന്ന ഫാക്ടറിയാണ് മഥുരയിൽ തുടങ്ങിയിട്ടുള്ളത്.

കോടിക്കണക്കിന് തുകയുടെ വരുമാനവും ആയിരക്കണക്കിന്കർഷകർക്ക് ഗുണകരമാകുന്ന ഫാക്ടറിയാണ് മഥുരയിൽ തുറന്നിട്ടുള്ളത്. പെപ്സിയുടെ  കഞ്ചിക്കോട് ഫാക്ടറി തൊഴിലാളികൾ സമരം ചെയ്ത് പൂട്ടിയ്ക്കുകയായിരുന്നു  തൊഴിൽ കിട്ടിയാലുടൻ അവകാശങ്ങളെ  കുറിച്ച് മാത്രം ചിന്തയുള്ള തൊഴിലാളികൾക്ക് മഥുര ഫാക്ടറി ചിത്രങ്ങളിൽ കാണാവുന്നതാണ്. ആയിരങ്ങൾ അവിടെ ജോലിക്കു ചേർന്നു  കഴിഞ്ഞു. 

കഞ്ചിക്കോട്ടെ ഫാക്ടറി പൂട്ടിക്കാൻ മുന്നിൽ നിന്ന നേതാക്കൾ മുങ്ങിയപ്പോൾ പരിദേവനവുമായി വന്ന തൊഴിലാളികൾ പരിഹാസ്യരായിരുന്നു. പൂട്ടിച്ച ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കാൻ പിന്നീട് അവർ നടത്തിയ സമരം പരിഹസത്തോടെയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നത്. 

814 കോടി മുടക്കിയാണ് പെപ്സികോ യു.പി യിലെ ഫാക്ടറി തുറന്നിട്ടുള്ളത്.കേരളത്തിൽ ഫ്രാഞ്ചസിയായ വരുൺ ബീവറേജാസായിരുന്നു പെപ്സികോക്ക് വേണ്ടി ഫാക്ടറി പ്രവർത്തിപ്പിച്ചത്. മഥുരയിലെ ഫാക്ടറിയിൽ  ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ  വിതരണക്കാർക്ക് നേരിട്ട് എത്തിക്കും.1 5 ലക്ഷം ടൺ ഉരുളക്കിഴങ് യു.പി യിലെ കർഷകരിൽ നിന്ന് സംഭരിക്കും. 1500 പേർക്ക് നേരിട്ടോ അല്ലാതെയോ തൊഴിൽ ലഭിക്കും. 5000 കർഷകർക്കാണ് പെപ്സിയുടെ ഫാക്ടറി ഗുണം ചെയ്യുക. ഫാക്റ്ററിയിൽ മുപ്പതു ശതമാനം ജീവനക്കാരും സ്ത്രീകളാണ്. കേരളം നഷ്ടപ്പെടുത്തിയ ഫാക്ടറി യു.പി ക്ക് അങ്ങനെ നേട്ടമായിരിക്കയാണ്. അവകാശങ്ങളെ  കുറിച്ചുള്ള ബോധ്യങ്ങൾ നല്ലതാണ്. എന്നാൽ അമിതമായ ബോധ്യങ്ങൾ വിപത്താകും. കഞ്ചിക്കോട്ടെ സമര നായകർക്ക് ഇനി യു.പി യിൽ പോയി പെപ്സികോ ഫാക്ടറി കാണാവുന്നതാണ്. 

മുഖ്യമന്ത്രി  യോഗി മുൻകൈ എടുത്താണ് മഥുരയിലേക്ക്  ഫാക്ടറി  കൊണ്ട് വന്നത്. സംസ്ഥാനത്തിന്റെ വ്യവസായവൽക്കരണത്തിന് ആക്കം കൂട്ടാൻ പെപ്സിയുടെ വരവ് സഹായിക്കുമെന്ന് യോഗി അഭിപ്രായപ്പെട്ടു. 

Write a comment
News Category