Tuesday, April 23, 2024 05:35 PM
Yesnews Logo
Home News

മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ട: ഇ ഡി യും അന്വേഷണത്തിന്

Arjun Marthandan . Sep 22, 2021
mundra-port-drug-seizure--ed-probe--shell-company-money-laundering
News

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു കഴിഞ്ഞ ദിവസം പിടികൂടിയ മയക്കു മരുന്ന് ശേഖരത്തിവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിയ്കളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് തുടങ്ങുന്നു .അഫ്ഗാനിസ്ഥാനിലെ  കാണ്ഡഹാറിൽ നിന്ന് കള്ളക്കടത്തായി ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തു എത്തിച്ച 3000  കിലോ ഹെറോയിൻ സെപ്റ്റംബർ 13 , 15   തീയതികൾക്കിടയിലാണ് അവിടെ നിന്ന് ഗുജറാത്തിലേക്കു  അയച്ചതെന്നാണ് വിവരം . പിടി കൂടിയ രേഖകൾ പ്രകാരം വിജയവാഡയിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന ആഷി ട്രേഡിങ്ങ് കമ്പനിയുടെ  പേരിലാണ്  ചരക്കു എത്തിയിരിക്കുന്നത്. അന്തർ  ദേശീയ തലത്തിൽ തന്നെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വൻ മയക്കുമരുന്ന് ശേഖരമാണ് പിടി കൂടിയിരിക്കുന്നത് . 

അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയ്ക്ക് ഏഴു കോടി രൂപ വില മതിക്കുന്ന ഉയർന്ന ഗുണ നിലവാരമുള്ള ഹെറോയിനാണ് മുന്ദ്രയിൽ എത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശികളായ   ദമ്പതിമാർ, രണ്ടു അഫ്‌ഗാൻ സ്വദേശികൾ എന്നിവർ അറസ്റിലായിട്ടുണ്ട് . വിജയവാഡയിൽ രജിസ്റ്റർ ചെയ്ത ഷെൽ കമ്പനി വഴിയാണ് മയക്കു മരുന്ന്  ഇറക്കുമതി നടന്നിട്ടുള്ളത് . സെമി പ്രോസെസ്സഡ് അഫ്‌ഗാൻ ടാൽക് എന്ന പേരിലാണ് മയക്കുമരുന്ന് ഇറക്കുമതി ചെയ്തത്. ഇന്ത്യയിൽ ഇതുവരെ പിടികൂടിയിട്ടുള്ളതിൽ വച്ച്  ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണിത് .  

മയക്കു മരുന്ന് ഇറക്കുമതിയ്ക്കായി   ഷെൽ കമ്പനി രൂപീകരിച്ച് നടത്തിയിട്ടുള്ള കള്ളപ്പണം വെളുപ്പിയ്ക്കലാണ്   ഇ ഡി അന്വേഷണത്തിന്റെ പരിധിയിൽ വരിക .താലിബാൻ അഫ്ഗാനിസ്ഥാനിൽ   അധികാരം പിടിച്ചതോടെ മയക്കു മരുന്ന് കടത്ത് , ഭീകരവാദം തുടങ്ങിയ  കാര്യങ്ങളിൽ വർദ്ധനവുണ്ടാകുമെന്നു വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അഫ്ഗാൻ ടാൽക്കിന്റെ ഇറക്കുമതി 2015  ൽ അന്നത്തെ അഫ്‌ഗാൻ സർക്കാർ നിരോധിച്ചിരുന്നു . താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രൊവിൻസ് (ISKP ) യ്കും  പണം ലഭിയ്ക്കുന്നതിൽ ഒരു മാർഗ്ഗം ടാൽക് ആയിരുന്നു .

അഫ്‌ഗാൻ ടാൽക് 

അഫ്ഗാനിസ്ഥാനിലെ നാന്ഗർഹാർ ,കാണ്ഡഹാർ , കാബൂൾ  വാർഡാക് , ലോഗർ , കുനാർ , ഖോസ്ട് , കപിസ ,  പർവൻ പ്രവിശ്യകളിൽ ടാൽക് ഖനികളുണ്ട് . നാന്ഗർഹാറിലാണ് ഏറ്റവും വലിയ ടാൽക് ഖനി പ്രവർത്തിക്കുന്നത്. 37  ടാൽക് പ്രോസസ്സിംഗ് കമ്പനികളാണ് നനഗർഹാറിൽ പ്രവർത്തിക്കുന്നത്. നിരവധി ഉൽപ്പന്നങ്ങളിൽ അസംസ്‌കൃത വസ്തുവാണ് ടാൽക് . പേപ്പർ  നിർമ്മാണം , പ്ലാസ്റ്റിക് , പെയിന്റ്   , ഇലക്ട്രിക്ക്  കേബിൾ , മരുന്നുകൾ  , സൗന്ദര്യ വർധക  വസ്തുക്കൾ , ബേബി പൌഡർ തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും ടാൽക് ആവശ്യമാണ് .ഇന്ത്യ , പാക്കിസ്ഥാൻ , താജിക്കിസ്ഥാൻ , കസാഖ്സ്താൻ , ഉസ്ബെക്കിസ്ഥാൻ,  ജർമ്മനി എന്നീ രാജ്യങ്ങളാണ് പ്രധാനമായും അഫ്ഗാൻ ടാൽക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ .

Write a comment
News Category