Friday, March 29, 2024 04:32 AM
Yesnews Logo
Home News

മാപ്പിള കലാപത്തെ കർഷക സമരമായി വെള്ള പൂശിയത് ഇടത് ചരിത്രകാരന്മാർ :യോഗി ആതിഥ്യ നാഥ്

M.B. Krishnakumar . Sep 25, 2021
mappila-riot-1921-malabar-hindu-genocide-up--cm-yogi-left-historians-whitewash-
News

മലബാറിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മാപ്പിള കലാപത്തെ കര്ഷക സമരമായി ചിത്രീകരിച്ചതിന്   പിന്നിൽ ഇടതു ചരിത്രകാരന്മാരെന്ന് യു.പി മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്. വോട്ടു ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് ഹിന്ദു കൂട്ടക്കൊലയെ കര്ഷക സമരമാക്കി ഇടതു ചരിതകാരന്മാർ ചിത്രീകരിച്ചത്.ഖിലാഫത് പ്രസ്ഥാനത്തെയും അവർ വെള്ള പൂശി മഹത്വൽക്കരിച്ചു.അതി രൂക്ഷ ഭാഷയിൽ ഇടതു ഗൂഢാലോചനക്കെതിരെ യോഗി ആദിത്യനാഥ് ആഞ്ഞടിച്ചു. ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.

മതം തലക്കു പിടിച്ച ജിഹാദികൾ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു.ആയിരകണക്കിന് ഹിന്ദുക്കളെയാണ് കൊന്നൊടുക്കിയത്.ഇസ്ലാമിലേക്ക് മതം മാറാൻ തയ്യാറാകാത്തത് കൊണ്ടാണ് ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടതെന്നും യോഗി അഭിപ്രായപ്പെട്ടു. 

ഇടതു ചരിത്രകാരന്മാർ ഈ ഹിന്ദു കൂട്ടക്കൊലയെ കർഷക ലഹളയായി വെള്ളപൂശി.വിനായക് ദാമോദർ സവർക്കറാണ്  മാപ്പിള ലഹളയെ ഹിന്ദു കൂട്ടകുരുതിയായി ആദ്യമായി പുറം ലോകത്തെ അറിയിച്ചവരിൽ . പ്രധാനി.. പിന്നീട് അംബേദ്‌കർ ഉൾപ്പെടെയുള്ള മഹാരഥന്മാർ മാപ്പിള കലാപത്തിനു പിന്നിൽ ഹിന്ദു കൂട്ടക്കുരുതി നടന്നെന്നു വ്യക്തമാക്കിയിരുന്നു.
ദക്ഷിണേന്ത്യയിൽ ഹിന്ദുക്കൾക്കെതിരെ പ്രചരണം അഴിച്ചു വിട്ടതിനു പിന്നിൽ ഖിലാഫത്തു നേതാക്കളുടെ പങ്ക് വലുതാണ്.ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്ത ജിഹാദികളുടെ കാടത്തം മാനവികതക്ക്   നേരെയുള്ള വെല്ലുവിളിയാണെന്ന് യു.പി മുഖ്യമന്ത്രി  അഭിപ്രായപ്പെട്ടു. ഇന്ത്യ ജിഹാദിആശയങ്ങളിൽ നിന്ന്   എങ്ങനെ രക്ഷപ്പെട്ടുവെന്നതിനു തെളിവായി സംഭവങ്ങളെ യോഗി വിശേഷിപ്പിച്ചു.

മാപ്പിള കലാപത്തെ ഇത് വരെ കര്ഷക സമരമായാണ്  കേരളത്തിൽ ചിത്രീകരിച്ചു വന്നിരുന്നത്.എന്നാൽ ആയിരകണക്കിന് ഹിന്ദുക്കളെ കൂട്ടകുരുതി  ചെയ്ത ജിഹാദി കലാപമാണ്  മലബാറിൽ നടന്നതെന്ന് ചരിത്ര  രേഖകൾ  സഹിതം ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു.. ഇന്ത്യയിലും    വിദേശത്തും  മാപ്പിള കലാപ കാലത്ത്  നടന്ന ഹിന്ദു കൂട്ടകുരുതി  ചർച്ച ചെയ്യപ്പെടുകയാണ്. 

Write a comment
News Category