ബത്തേരി സര്വ്വജനസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുടുംബത്തിന് ധനസഹായം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
കേരളത്തിലെ സ്കൂളുകളെല്ലാം ഹൈ ടെക് ആക്കിയെന്ന് അവകാശപ്പെടുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് സ്കൂള്‍ ക്ലാസ്സ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്,ഹൈടെക് എന്നത് പുറമൂടിയില് മാത്രം ഒതുക്കി സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപെട്ടു എന്നതിന് തെളിവാണ് ഈ സംഭവമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച്ച പറ്റിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹപാഠിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുക്കുന്നവര്ക്കെതിരെ
പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കണം. ഷഹലയുടെ കുടുംബത്തിന് ധനസഹായം നല്കാന് സംസ്ഥാന തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപെട്ടു.