Thursday, April 25, 2024 01:04 AM
Yesnews Logo
Home News

മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറി ന്റെ മകൻ വായ്പ്പ തിരിച്ചടച്ചില്ല; 200 കോടി തിരിച്ചു പിടിക്കാൻ ജപ്തിയുമായി ബാങ്കുകൾ

Avdhesh Singh . Oct 09, 2021
muslim-league-leader-e-t-mohammed-basheer-son-e-t-firoz-company-annam-steels--default-200-crore--actions-likely--kundermukh-iron-ore-company-scrap-controversy
News

യു.പി.എ ഭരണകാലത്ത് നേടിയ ഭീമമായവായ്പ തിരിച്ചടക്കാത്തതിന്റെ  പേരിൽ മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ മകനെതിരെ നടപടികളുമായി പൊതുമേഖലാ ബാങ്കുകൾ. 200 കോടിയാണ് പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്ക് കാനറാ ബാങ്ക് എന്നീ  ബാങ്കുകൾ ബഷീറിന്റെ മകൻ ഇ.ടി ഫിറോസിൽ  നിന്ന് പിടിച്ചെടുക്കുന്നത്. 

ഈ മാസം 21 നകം  200 കോടിയുടെ സ്വത്തുക്കളും ജംഗമ വസ്തുക്കളും മുസ്‌ലിം ലീഗ് നേതാവിന്റെ മകനിൽ നിന്ന് ബാങ്ക് കൺസോർഷ്യം പിടിച്ചെടുക്കും. വായ്പ  തിരിച്ചടവ്  മുടങ്ങുകയും  നിരന്തരം  ആവശ്യപ്പെട്ടിട്ടിട്ടും  വയ്പ് തിരിച്ചടക്കാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ജപ്തി നടപടികളുമായി ബാങ്ക് കൺസോർഷ്യം മുന്നോട്ടു പോകുന്നത്. ഫിറോസിന്റെ  കമ്പനിയായ അന്നം സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിന്  യു.പി എ സർക്കാരിന്റെ കാലത്തു ഭീമമായ തുക വായ്പ  ലഭിച്ചിരുന്നത്. പൊതുമേഖലാ സ്ഥാപനമായ കുന്ദേരമുഖ്  അയേൺ ഓർ കമ്പനിയിൽ നിന്ന് പഴയ ഇരുമ്പ് വാങ്ങി ഉരുക്കി ഉരുപ്പിടികളാക്കുന്ന ബിസിനസ്സാണ് അന്നം സ്റ്റീൽസ് നടത്തി വന്നിരുന്നത്.ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന കമ്പനി പിന്നീട കോഴിക്കോടേക്ക് ആസ്ഥാനം മാറ്റി. വെറും അഞ്ചു ലക്ഷം രൂപയുടെ ഓഹരി മൂലധനമുള്ള കമ്പനിക്ക് എങ്ങെന 200 കോടി വായ്പ  ലഭിച്ചുവെന്നത്  ദുരൂഹമാണ്. 2013 ഫെബ്രുവരിയിൽ അഡീഷണൽ ഡയറക്റ്ററായി കമ്പനിയിൽ എത്തിയ ഫിറോസ് പിന്നീട കമ്പനി തന്നെ കയ്യിലെടുത്തു. അത് വരെ ചെറു കപ്പലുകൾ പൊളിച്ചു പ്രവർത്തിച്ചിരുന്ന ഡോക്ടർ വിജയകുമാറിന്റെ പക്കൽ നിന്ന് ഓഹരികൾ വാങ്ങിയെന്നാണ്മ കോർപറേറ്റ്  മന്ത്രാലയം  പറയുന്നത്.ആ വർഷം തന്നെ ഭീമമായ വായ്പയും സംഘടിപ്പിച്ചു. 

വായ്പയിൽ നിരന്തരം വീഴ്ചകൾ വരുത്തുകയും കമ്പനി പ്രവർത്തനങ്ങളിൽ  നിരവധി ആരോപണങ്ങൾ നേരിടുന്ന കമ്പനിയാണ്  അന്നം സ്റ്റീൽസ്. യു.പി.എ ഭരണ കാലത്ത്  ഭരണത്തിൽ  നിർണ്ണായക  സ്വാധീനം ഉപയോഗിച്ചാണ്   അന്നം സ്റ്റീൽസ് ഭീമമായ തുക വായ്പ  നേടിയെടുത്തതെന്ന് ആരോപണം ഉയർന്നിരുന്നു. ഏതായാലും ബാങ്ക് കൺസോർഷ്യം നൽകിയ  വായ്പ മുസ്‌ലിം ലീഗ് നേതാവും എം.പി യുമായ ഇ.ടി.മുഹമ്മദ് ബഷീറിന്റെ മകൻ തിരിച്ചടച്ചില്ല. ഇതോടെ ബാങ്കുകൾ കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.

കോഴിക്കോട് നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളായ 4 in ബസാർ , ആഡംബര  വീട്, വാഹനങ്ങൾ എന്നിവയൊക്കെ ജപ്തി ചെയ്യും. മുസ്‌ലിം  ലീഗിലെ പ്രമുഖനായ നേതാവിന്റെ മകൻ കൂടി വായ്പാ തട്ടിപ്പിൽ കുടുങ്ങുന്നത് വലിയ വിവാദങ്ങൾക്ക് വഴി തുറക്കും. നരേന്ദ്ര മോഡി സർക്കാരിനെതിരെ വലിയ വിമർശനവുമായി പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്ന ബഷീറിന് മകന്റെ വായ്പാ തിരിച്ചടവ്  വലിയ ക്ഷീണം ചെയ്യും.നീരവ് മോഡി, വിജയ് മല്യ പ്രശ്നങ്ങളിൽ വലിയ വായയിൽ പ്രസംഗിച്ചിരുന്ന ബഷീർ പക്ഷെ ഇതു വരെ  സ്വന്തം  മകന്റെ കാര്യത്തിൽ ഒരൊറ്റ അക്ഷരവും മിണ്ടിയിട്ടില്ല. 

അന്നം സ്റ്റീൽസിനെതിരെ ഉയർന്ന ആരോപണങ്ങൾ :

ചെന്നൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അന്നം സ്റ്റീൽസ് ഭരണ സ്വാധീനം  ഉപയോഗിച്ച് ഏതാണ്ട് 5000 കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് ആരോപണം നില നിൽക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കുന്ദേരമുഖ് അയേൺ ഓർ  ലിമിറ്റഡ് 2012 ഇൽ പ്രവർത്തനം  നിറുത്തി വെച്ചിരുന്നു. ഫാക്ടറിയിൽ ഉണ്ടായിരുന്ന ഉദ്ദേശം 6000 കോടിയുടെ  ഉപകരണങ്ങളും മെഷീനറികളും മറ്റും നിസ്സാര വിലക്കാണ് അന്നം സ്റ്റീൽസ് സ്വന്തമാക്കിയത്. മംഗലാപുരത്തെഒരു കമ്പനിയെ  ഉപയോഗിച്ച് ഉപകരണങ്ങളുടെ  വില കുറച്ചു കാണിച്ചാണ്   തട്ടിപ്പു നടത്തിയതെന്നാണ്  ആരോപണം. . 227 കോടിയാണ് കമ്പനി ഇതിനായി മുടക്കിയത്. കമ്പനി ഉദ്യൊഗസ്ഥരുമായി ചേർന്ന്  നടത്തിയ തട്ടിപ്പിന് ഉന്നത ഭരണ കേന്ദ്രങ്ങളിൽ നിന്ന് സഹായവും ലഭിച്ചിരുന്നുവെന്നാണ് ആരോപണം ഉള്ളത്. 

വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത നന്നായി പ്രവർത്തിക്കുന്ന ഉപകരണങ്ങളും മെഷീനറികളും പ്ലാന്റും, ക്രയിനും ഒക്കെ  ആക്രി എന്നാക്കി അന്നം സ്റ്റീൽസ് വാങ്ങി .ഇത് മറ്റു പ്ലാന്റുകൾക്ക് മറിച്ചു വിറ്റെന്നും തട്ടിപ്പു  സി.ബി.ഐ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്  പരാതിയും  സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കുന്ദേരമുഖ് കമ്പനി ഫാക്ടറി പൊളിക്കാനെന്നു പറഞ്ഞാണ് മുസ്‌ലിം  ലീഗ് നേതാവിന്റെ മകൻ ഭീമമായ തുക വായ്പ എടുത്തത്. അയ്യായിരത്തിലധികം തുക തട്ടിച്ചുവെന്നു ആരോപണം നില നിൽക്കുന്ന കമ്പനി ഇപ്പോൾ   ഭീമമായ  തുക ബാങ്കുകൾക്ക് നല്കാതിരിക്കയും  ചെയ്തതോടെ   ലീഗ് നേതാവിന്റെ മകന് കുരുക്ക്  മുറുകയാണ്. 

Write a comment
News Category