തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍ ബുഹാരി നഗരസഭ പൂട്ടിച്ചു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഇതേത്തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി ഹോട്ടല്‍ പൂട്ടുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റവര് ആശുപത്രിയില്‍ ചികിത്സയിലാണ്.