Thursday, April 18, 2024 08:32 AM
Yesnews Logo
Home News

വിവാദങ്ങൾക്കു പിന്നാലെ പരസ്യം പിൻവലിച്ച് ഫാബ് ഇന്ത്യ

സ്വന്തം ലേഖകന്‍ . Oct 19, 2021
fab-india-advertisement-controversy--ad--withdrawn
News


വിവാദമായതോടെപ്രമുഖ ഇന്ത്യൻ ടെക്സ്റ്റൈൽ  ബ്രാൻഡായ ഫാബ് ഇന്ത്യ തങ്ങളുടെ പരസ്യം പിൻവലിച്ചു.  തങ്ങളുടെ  ദീപവലി ടെക്സ്റ്റൈൽ കളക്ഷന് `ജേഷ്നെ   -ഇ -റിവസ്' എന്ന ഉറുദു  വിശേഷണത്തിലൂടെ  പരസ്യം നൽകിയതോടെയാണ്‌ പ്രമുഖ ബ്രാൻഡായ ഫാബ് ഇന്ത്യ വിവാദത്തിലായത് . ബിജെപി എം പി  തേജസ്വി സൂര്യ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി രംഗത്ത് വന്നു. ഹിന്ദു  ആഘോഷമായ  ദീപാവലിയെ  അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ആരോപണം .   ദീപാവലിയുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന വസ്ത്ര ബ്രാൻഡിന് നൽകിയ ഉറുദു പേരാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത് . ജോഷ്ന -ഇ -റിവസ് എന്നതിന്റെ അർഥം  പാരമ്പര്യങ്ങളുടെ ആഘോഷം എന്നാണ് . വിവാദ പരസ്യം ഇറക്കികൊണ്ടുള്ള സമൂഹ മാധ്യമ  പോസ്റ്റുകളിൽ ഫാബ് ഇന്ത്യയുടെ വിവരണം ഇതായിരുന്നു ``പ്രകാശത്തിന്റെയും  സ്നേഹത്തിന്റെയും ആഘോഷത്തെ വരവേൽക്കുമ്പോൾ , ഫാബ് ഇന്ത്യ `ജേഷ്നെ   -ഇ -റിവസ്' കളക്ഷനുമായി  മഹത്തായ ഭാരതീയ സംസ്കാരത്തിന് ആദരമർപ്പിയ്ക്കുന്നു '.

 

 തേജസ്വി സൂര്യ  എം പി യാണ്  ഇതിനെതിരെ ആദ്യം വിമർശനവുമായി എത്തിയത്.  ജേഷ്നെ  -ഇ -റിവസ്  എന്ന പ്രയോഗത്തിന് ദീപാവലിയുമായി ഒരു ബന്ധവുമില്ലെന്നും പരസ്യത്തിലെ മോഡലുകൾ ഹിന്ദു രീതിയിലുള്ള വസ്ത്ര ധാരണമല്ല ഉപയോഗിച്ചിരിക്കുന്നതെന്നും ട്വീറ്റ് ചെയ്ത എം പി ഇത്തരത്തിലുള്ള പരസ്യങ്ങൾ ഫാബ് ഇന്ത്യയ്ക്കു സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും ഓർമ്മിപ്പിച്ചു . പിന്നാലെ ബി ജെ പി നേതാക്കളായ സി ടി രവി, ഐ ടി  വ്യവസായിയായ മോഹൻ ദാസ് പൈ തുടങ്ങിയവരും രംഗത്തെത്തി . ഒടുവിൽ ഇത് തങ്ങളുടെ ദീപാവലി കളക്ഷൻ  അല്ലെന്നും അതിറങ്ങാൻ പോകുന്നേയുള്ളുവെന്നും പറഞ്ഞു ഫാബ് ഇന്ത്യ പരസ്യം പിൻവലിച്ചു . `ബോയ്‌കോട്ട്  ഫാബ് ഇന്ത്യ' ഇതിനകം സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറുകയും  ചെയ്തു . മുൻപ് പ്രമുഖ ആഭരണ   ബ്രാൻഡായ തനിഷ്‌ക് ഇതുപോലെ വിവാദത്തിൽ പെട്ടിരുന്നു . ലവ് ജിഹാദിനെ പ്രോത്സാഹിപ്പിയ്ക്കുന്ന പരസ്യം നല്കിയെന്നാരോപിച്ചായിരുന്നു തനിഷ്കിനെതിരെ വിമർശനമുയർന്നതു.

Write a comment
News Category