Saturday, April 20, 2024 12:30 PM
Yesnews Logo
Home News

ആര്യൻ ഖാന് ജാമ്യമില്ല; ജാമ്യം തേടി ആര്യൻ ബോംബെ ഹൈക്കോടതിയിൽ

News Desk . Oct 20, 2021
aryan-khan-rave-party-cruise-bail-rejected
News

ആഡംബര  കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അരീന ഖാന്റെ ജാമ്യ ഹർജി  തള്ളി മുബൈ സ്പെഷ്യൽ കോർട്ട് . നാർക്കോട്ടിക് കേസുകൾ കൈകാര്യം ചെയ്യുന്ന  കോടതിയാണ് ജാമ്യം തള്ളിയത് . ആര്യൻ ജാമ്യം തേടി ബോംബെ  ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം രണ്ടാം തീയതിയാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിൽ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാണ് ജാമ്യം എതിർത്ത് എൻസിബി കോടതിയിൽ വാദിച്ചത്. വലിയ അളവിലുള്ള ലഹരിമരുന്നിനെ കുറിച്ച് ആര്യന്റെ വാട്‌സ്ആപ്പ് ചാറ്റിൽ പറയുന്നുണ്ട്. ലഹരിവിരുന്ന് നടന്ന ആഡംബര കപ്പലിലേക്ക് ക്ഷണിച്ചിട്ടാണ് പോയതെങ്കിൽ ക്ഷണക്കത്ത് എവിടെയെന്നും എൻസിബി ചോദിച്ചു. യുവാക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് ആശങ്കയുണ്ടെന്നും എൻസിബി പറഞ്ഞു

Write a comment
News Category