Saturday, April 20, 2024 10:28 AM
Yesnews Logo
Home News

100 കോടി ഡോസ് വാക്‌സിനേഷൻ ; ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ അഭിനന്ദന പ്രവാഹം

News Desk . Oct 21, 2021
100-crore-jabs-india-scripted-history-congratulations-pour-in
News

100  കോടി വാക്‌സിനേഷൻ എന്ന റെക്കോർഡ് നേട്ടം കൈവരിച്ച ഇന്ത്യയ്ക്കു അഭിനന്ദന പ്രവാഹം . ലോകാരോഗ്യ സംഘടനാ മുതൽ അമേരിക്കൻ എംബസിയും നിരവധി രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ഇന്ത്യൻ നേട്ടത്തിൽ അഭിനന്ദനവുമായെത്തി . ഇന്ത്യൻ ജനതയിൽ പ്രായപൂർത്തിയായ 75  ശതമാനത്തിനും ആദ്യ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞു . 9  സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും  18  വയസ്സിനു മുകളിൽ  എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞു. 275  ദിവസങ്ങൾ കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത് . നൂറു കോടി വാക്‌സിൻ നൽകിയ ഇന്ത്യയെ അഭിനന്ദിയ്ക്കുന്നു  എന്നാണ് ലോകാരോഗ്യ സംഘടനാ മേധാവിയും അമേരിക്കൻ എംബസിയും ട്വീറ്റ് ചെയ്തത്  

 

 

ഇന്ത്യയ്ക്കും ലോകത്തിനും  വലിയ നേട്ടമാണിതെന്നു ഭൂട്ടാൻ പ്രധാനമന്ത്രി    Dr ലോട്ടയ്  റ്റെഷെറിങ് ട്വീറ്റ് ചെയ്തു . ഭൂട്ടാൻ ജനതയുടെ പേരിൽ തൻ ഇന്ത്യയ്‌ക്കു അഭിനന്ദങ്ങൾ നേരുന്നു എന്നും  അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്ര വലിയൊരു ലക്‌ഷ്യം കൈവരിച്ചതിനു അഭിനന്ദനങ്ങൾ  എന്നാണ്ശ്രീ ലങ്കൻ പ്രധാനമന്ത്രി മഹിന്ദ്ര രജപക്സെ ട്വീറ്റ് ചെയ്തത് . കോവിഡ് വാക്‌സിനേഷനിൽ വിജയകരമായി ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു അഭിനന്ദങ്ങൾ എന്ന് ഇസ്രായേൽ പ്രധാനമന്തി നഫാലി ബെന്നെറ്റ്  പറഞ്ഞു .

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കോൺഗ്രസ് നേതാവ് ശശി തരൂരും സർക്കാരിനും പ്രധാനമന്ത്രിയ്ക്കും  അഭിനന്ദനങ്ങളുമായെത്തി . സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ  പ്രധാനമന്തിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിച്ചു . പ്രധാനമന്ത്രിയുടെയും    ആരോഗ്യ പ്രവർത്തകരുടെയും   പോസ്റ്റർ വിമാനത്തിൽ പതിപ്പിച്ചാണ് സ്‌പൈസ് ജെറ്റ് 100  കോടി വാക്‌സിൻ നേട്ടം ആഘോഷമാക്കിയത്.

100  കോടി വാക്‌സിൻ നേട്ടം കൈവരിച്ച ദിവസം  ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ പരിപാടിയുടെ പിന്നിലെ കഠിനാധ്വാനവും പരിശ്രമവും പറയുന്ന സിനിമയും  പാട്ടും കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ പുറത്തിറക്കി . ആഘോഷങ്ങളുടെ ഭാഗമായി  1400  കിലോ ഭാരമുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പതാക കൊണ്ട് ചെങ്കോട്ട  അലങ്കരിച്ചിരുന്നു.

സ്വന്തം ജനതയെ വിജയകരമായി വാക്‌സിനേഷൻ  ചെയ്തത് കൂടാതെ കാനഡ ,ബ്രിട്ടൻ, ഭൂട്ടാൻ , ബംഗ്ലാദേശ് , ശ്രീ ലങ്ക , ബ്രസീൽ , നേപ്പാൾ , സൗത്ത്  ആഫ്രിക്ക , ഉക്രൈൻ, ബഹ്‌റൈൻ തുടങ്ങി  95  രാജ്യങ്ങളിലേക്കു 66 . 3 മില്യൺ ഡോസ് വാക്‌സിൻ ഇന്ത്യ അയച്ചു .ഇന്ത്യയുടെ `വാക്‌സിൻ മൈത്രി' പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അത് . 

Write a comment
News Category