Friday, April 19, 2024 11:31 AM
Yesnews Logo
Home News

ഇന്ത്യയുടെ വാക്സിൻ പരിപാടിയെ സംശയിച്ചവർക്കുള്ള മറുപടിയാണ് 100 കോടി വാക്‌സിൻ ഡോസ് എന്ന് പ്രധാനമന്ത്രി ; ഇത് അസാധാരണ നേട്ടമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി

News Desk . Oct 22, 2021
covid-india-100-dose-vaccine-pm-address
News

രാജ്യം 100  കോടി ഡോസ് വാക്സിൻ വിതരണം വിജയകരമായി പൂർത്തിയാക്കിയ രാജ്യത്തിനും ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തു . ഓരോ ഭാരതീയന്റെയും നേട്ടമാണിതെന്നു പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു കോവിഡിന് എതിരായുംയ   യുദ്ധം രാജ്യം ആരംഭിച്ചപ്പോൾ മുതൽ രാജ്യത്തെയും വാക്സിൻ പരിപാടികളെയും സംശയിച്ചവർക്കുള്ള  എല്ലാവർക്കുമുള്ള മറുപടിയാണ്   ഇന്ത്യയുടെ 100  കോടി വാക്സിൻ ഡോസ് വിതരണമെന്നു പ്രധാനമന്ത്രി പറഞ്ഞു . കൈയടിച്ചാലും വിളക്ക് കത്തിച്ചാലും  കോവിഡ് പോകുമോ എന്ന് ചോദിച്ചവരുണ്ട് .   രാജ്യത്തെ ഐക്യത്തിൽ നിർത്താനായിരുന്നു അതെല്ലാം എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുമെന്നും പ്രധാനമന്ത്രി പറഞ്ഞു  

കോവിഡ് പോരാട്ടത്തിൽ നേരിട്ട വെല്ലുവിളികൾ പരാമർശിച്ച മോദി ഇന്ത്യയ്ക്കു ഇതൊക്കെ  സാധിയ്ക്കുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണീ നേട്ടമെന്ന് ആവർത്തിച്ച് പറഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിൻ ആയതുകൊണ്ടാണ് ഇത്രയും വേഗത്തിൽ ഇത്രയും ചെലവ് കുറഞ്ഞു 100  കോടി വാക്സിൻ എന്ന ലക്‌ഷ്യം കൈവരിയ്ക്കാൻ സാധിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു . വാക്‌സിൻ ഫ്രീ ആയി നൽകാൻ  കഴിഞ്ഞ കാര്യം പ്രധാനമന്ത്രി എടുത്തു പറഞ്ഞു. 

ഏതാണ്ട് അരമണിക്കൂറിലേറെ നീണ്ട അഭിസംബോധനയിൽ ഈ മഹത്തായ നേട്ടം രാജ്യത്തെ ജനങ്ങളുടെ ഒത്തൊരുമയും  സഹകരണവും കൊണ്ടാണ് നേടാൻ കഴിഞ്ഞതെന്ന്  അദ്ദേഹം വീണ്ടും ഓർമ്മിപ്പിച്ചു .മെയ്ക്  ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാന്യം പ്രധാനമന്ത്രി വീണ്ടും ഓർമ്മിപ്പിച്ചു . രാജ്യത്തു തൊഴിലവസരങ്ങൾ വർധിച്ചുവെന്നും സാമ്പത്തികം മെച്ചപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു . കോവിഡ് ജാഗ്രത കൈവിടരുതെന്നു ഓർമ്മിപ്പിച്ച പ്രധാനമന്ത്രി ചെരുപ്പ് ധരിയ്ക്കുന്നതു പോലെ തന്നെ മാസ്കും ശീലമാക്കണമെന്നും   പറഞ്ഞു 

Write a comment
News Category