കേള്‍വി ശക്തിയില്ലാത്ത കുട്ടി ശ്രവണസഹായിലൂടെ അമ്മയുടെ ശബ്ദം ആദ്യമായി കേട്ടപ്പോഴുള്ള സന്തോഷത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. യുകെയില്‍ നിന്നുള്ള സുന്ദരിയായ ഒരു കൈക്കുഞ്ഞിന്റെ വീഡിയോയാണ് വൈറലായത്. കൈകാലിട്ടടിച്ച് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി രസിക്കുന്ന നിഷ്കളങ്കയായി ചിരിക്കുകയാണ് കുഞ്ഞ്.
കുട്ടിക്ക് ശ്രവണസഹായി ഘടിപ്പിച്ച ശേഷം അമ്മ സംസാരിക്കുകയാണ്. അമ്മയുടെ ശബ്ദം ആ ദിവസം ആദ്യമായി കേള്‍ക്കുമ്ബോഴുള്ള ആ കുരുന്നിന്റെ അതിമനോഹരമായ പ്രതികരണ വീഡിയോ കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ് പുറത്തു വിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ വൈറലായി.