Friday, April 19, 2024 04:35 PM
Yesnews Logo
Home News

സുപ്രധാന കരാറുകളിൽ ഒപ്പിട്ട് ഇന്ത്യയും റഷ്യയും

Special Correspondent . Dec 06, 2021
india-russia-agreements-
News

ഇന്ത്യയും റഷ്യയും തമ്മിൽ സുപ്രധാന  സൈനിക-സാങ്കേതിക സഹകരണത്തിനുള്ള കരാറുകൾ ഒപ്പുവച്ചു. ഇൻഡോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് വഴി 6,01,427  അസോൾട്ട് റൈഫിളുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഏർപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ  ഒരു ദിവസത്തെ സന്ദർശനത്തിത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത് സംബന്ധിച്ച രേഖകളിൽ ഒപ്പുവച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ സ്ഥിതി ഉൾപ്പെടെയുള്ള പ്രധാന ഉഭയകക്ഷി, പ്രാദേശിക, അന്തർദ്ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യും.റഷ്യൻ-ഇന്ത്യ ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള  സംരംഭങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്താൻ ഉദ്ദേശിക്കുന്നതായി പുടിൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

 പങ്കാളിത്തം ഇരു രാജ്യങ്ങൾക്കും പരസ്പരം പ്രയോജനം ചെയ്യും. ഊർജ്ജ മേഖല, നവീകരണം, ബഹിരാകാശം, കൊറോണ വൈറസ് വാക്സിനുകളുടെയും മരുന്നുകളുടെയും ഉത്പാദനം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സജീവമായി വികസിച്ചുകൊണ്ടിരിക്കുകയാണ്," ബുധനാഴ്ച ക്രെംലിനിൽ നടന്ന ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് പറഞ്ഞു.


 

Write a comment
News Category