Friday, March 29, 2024 07:14 PM
Yesnews Logo
Home News

പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വസതികളിൽ ഇ.ഡി.റെയിഡ്; റെയിഡിനെതിരെ പോലീസ് അകമ്പടിയിൽ പ്രവർത്തകരുടെ പ്രകടനം; പ്രതിഷേധത്തെ വക വെക്കാതെ കേന്ദ്ര ഏജൻസികൾ

സ്വന്തം ലേഖകന്‍ . Dec 08, 2021
ed-raid-pfi-moovatupuzha-k-m-asharaf
News

ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ്  ഡയറക്ടറേറ്റ് തീവ്ര ഇസ്ലാമിസ്റ് സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വസതികളിൽ റെയിഡ് നടത്തി. സംസ്ഥാന നേതാക്കളയ എം.കെ.അഷറഫ്, മുഹമ്മദ് ഷെഫീഖ്, റസാഖ് എൻജിനീയർ എന്നിവരുടെ വസ്‌തികളിലാണ് ഇ.ഡി റെയിഡ് നടത്തിയത്.
റെയിഡ് നടത്തിയപ്പോൾ ഉദ്യൊഗസ്ഥരെ സമ്മർദ്ദത്തിലാക്കാൻ പി.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് മുദ്രാവാക്യം വിളിക്കയും  പിന്നീട് പോലീസ് അകമ്പടിയിൽ പ്രതിഷേധം നടത്തുകയും ചെയ്തു.ഒന്നും കൂസാതെ ഇ.ഡി റെയിഡ് തുടർന്നു. കേരളത്തിൽ  അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനുള്ള പതിവ് തെരുവ്  നാടകത്തിൽ ഇ.ഡി സംഘം തെല്ലും ഇളകിയില്ല.മാസങ്ങളായി നടന്നു വരുന്ന റെയിഡ് ഇനിയും തുടരുമെന്ന മുന്നറിയിപ്പാണ് ഇ.ഡി യും നൽകുന്നത്. 

അവർ നിർബാധം  റെയിഡ് തുടർന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനതിലായിരുന്നു റെയിഡ്,. ഇ.ഡി റെയിഡിൽ ഉലഞ്ഞ  സംഘടനാ പ്രവർത്തകരെ സംഘടിപ്പിച്ച് പ്രകടംബംഗാൾ നടത്തി. പക്ഷെ ഇതൊയ്ബന്നും കാര്യമാക്കാതെ കേന്ദ്ര അന്വേഷണ സംഘം റെയിഡ് പൂർത്തിയാക്കി മടങ്ങി. തേവർ ഇസ്ലാമിസ്റ് സംഘടനയായ  പി.എഫ്.ഐ നേതാക്കള്ഫ്ഡ് വസതികളിലും ഓഫീസുകളിലും മുൻ കാലങ്ങളിലും  റെയിഡ് നടന്നിരുന്നു. അന്നുമുണ്ടായിരുന്നു തെരുവിലെ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ.റെയിഡ് പക പോക്കലായി സംഘടന കുറ്റപ്പെടുത്തി. ആർ.എസ്.എസിനെതീരെ റെയിഡിന്റെ പേരിൽ കുറ്റമാരോപിക്കാനും ഇസ്ലാമിക  സംഘടന മറന്നില്ല. 

മൂവാറ്റുപുഴയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കേരളം പോലീസും അനുഗമിച്ചു. കണ്ണൂർ പെരിങ്ങത്തൂരിലും , പെരുമ്പടപ്പ് ഡിവിഷൻ പരിധിയിലുമാണ്  പി.എഫ്.ഐ യുടെ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാൽ ഇതൊന്നും ഇ.ഡി കണ്ടതായി  ഗൗനിച്ചതേയില്ല. 

Write a comment
News Category