Tuesday, April 23, 2024 02:54 PM
Yesnews Logo
Home News

കെ റെയിൽ നടക്കാത്ത അതി മനോഹരമായ സ്വപ്നം; കേന്ദ്രാനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കാൻ ആകില്ല; സുരക്ഷ ലൈസൻസും ലഭിക്കില്ല

Arjun Marthandan . Jan 06, 2022
k-rail-impossible--vijayan-bats-for-impossible-rail-project
News

അതി വേഗ റെയിൽ പാത നിർമ്മിച്ച് വികസന നായകനാവാനുള്ള മുഖ്യമന്ത്രിയുടെ നീക്കം  നടക്കാത്ത അതി മനോഹര സ്വപ്നമായി അവശേഷിച്ചേക്കും. റെയിൽ പദ്ധതികൾ കേന്ദ്രാനുമതി ഇല്ലാതെ തുടങ്ങാൻ കഴിയില്ല. വിവിധ കേന്ദ്രനുമതിൽ ലഭിക്കേണ്ട പദ്ധതിയാണ് കെ റെയിൽ പദ്ധതി. കേന്ദ്രത്തിൽ സി.പി.എം  ഭരണമായിരുന്നുവെങ്കിൽ  അനുമതി ലഭിക്കാൻ സമ്മർദ്ദം ചെലുത്താമായിരുന്നു. സുരക്ഷ ലൈസൻസും ഭൂമി ഏറ്റെടുക്കലും പാരിസ്ഥിതിക അനുമതിയുമൊക്കെ ലഭിക്കുക ഇന്നത്തെ സാഹചര്യത്തിൽ ദുഷ്കരമാണ്.

കേരളം ഒരു പ്രത്യക റിപ്പബ്ലിക് ആയിരുന്നുവെങ്കിൽ കേന്ദ്രാനുമതി ഇല്ലാതെ ഒക്കെ നടക്കുമായിരുന്നു. 64000 കോടിയാണ് പദ്ധതി നടപ്പാക്കാൻ വേണ്ടത്.എന്നാൽ ചുരുങ്ങിയത്  ഒരു ലക്ഷം കോടിയെങ്കിലും  വേണം പദ്ധതി നടപ്പാക്കാൻ. വായു ഗുളിക വാങ്ങാൻ  കാശില്ലാത്ത കേരളമാണ് ഒരു ലക്ഷം കോടി പദ്ധതിക്കായി കണ്ടെത്താൻ പരിശ്രമിക്കുന്നത്. -വിവിധ കോണുകളിൽ നിന്ന് പരിഹാസം ഉയർന്നു കഴിഞ്ഞു.കേന്ദ്രം എതിർക്കുന്ന ഏതു പദ്ധതിക്കാണ്  രാജ്യങ്ങളോ സ്ഥാപനങ്ങളോ കടം കൊടുക്കുന്നത്. 

പദ്ധതി നടപ്പാകില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് കെ റെയിൽ മുന്നോട്ടു പോകുന്നത് .ഉദ്യോഗസ്ഥരെയും ഒടുവിൽ പ്രതിപക്ഷ്ത്തെയും കുറ്റപ്പെട്ടുത്തി കെ റെയിൽ ചവറ്റു  കുട്ടയിലേക്ക് പോകാനാണ് സാധ്യത. 

Write a comment
News Category