Saturday, April 20, 2024 03:39 PM
Yesnews Logo
Home News

മൗര്യ പോയിട്ട് കുലുങ്ങാതെ ബി.ജെ.പി ; കാര്യമായ ചലനം ഒന്നുമില്ലെന്ന് വിലയിരുത്തൽ

Anasooya Garg . Jan 12, 2022
no-impact-swami-maurya-resignation-bjp-up
News

മുൻ ബി.എസ്.പി നേതാവായിരുന്ന സ്വാമി പ്രസാദ് മൗര്യ ബി.ജെ.പി വിട്ടതോടെ പാർട്ടി അങ്കലാപ്പിൽ എന്ന  വാർത്തകൾ വ്യാപകമായിരുന്നു. എന്നാൽ സ്വാമി പോയാൽ ഒന്നും  സംഭവിക്കില്ലെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. സ്വാമിയുടെ നീക്കങ്ങൾ   കുറെ നാളുകളായി യു.പി യിൽ അങ്ങാടിപ്പാട്ടാണ്. ഭാര്യക്കും മകനും ഉൾപ്പെടെ അടുത്ത ബന്ധുക്കൾക്കായി അഞ്ചു സീറ്റുകളാണ് സ്വാമി  മൗര്യ ചോദിച്ചത്.എന്നാൽ മുഖ്യമന്ത്രി യോഗി സ്വാമിയെ ശകാരിച്ചു മൂലക്കിരുത്തുകയായിരുന്നു.ഒടുവിൽ  ഗത്യന്തരമില്ലാതെ   സ്വാമി പുറത്തു ചാടുകയായിരുന്നുവെന്നാണ് യഥാർത്ഥ വസ്തുത. 

പല്ലു കൊഴിഞ്ഞ സിംഹമാണ് സ്വാമി മൗര്യ. നാലു തവണ ബി.എസ്.പി യുടെ എം.എൽ എ ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് സ്വാമി  ബി.ജെ.പി പാളയത്തിൽ എത്തിയത്. എന്നാൽ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയുടെ അഭൂതപൂർവമായ വളർച്ചയാണ് സ്വാമി മൗര്യക്ക് കൂടുതൽ അലോസരമുണ്ടാക്കിയത്. സംസ്ഥാന രാഷ്ട്രീയത്തിലും പിന്നോക്ക സമുദായ രാഷ്ട്രീയത്തിലും സ്വാമി  മൗര്യ അസ്തമിച്ചു കഴിഞ്ഞു. കായിക രാഷ്ട്രീയത്തിന്റെ വക്താവാണ് സ്വാമി മൗര്യ.എന്നാൽ കേശവ് മൗര്യ വികസന രാഷ്ട്രീയത്തിന്റെ അമരക്കാരനാണ്. യോഗിയുടെ അടുപ്പക്കാരനുമാണ്. 

എന്നാൽ ഇപ്പോൾ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സ്വാമിക്ക് കാര്യമായ പങ്കൊന്നും വഹിക്കാനുമില്ല. അഞ്ചു സീറ്റുകൾ ചോദിച്ചപ്പോൾ തട്ട്  കിട്ടിയ,  എസ്.പി യിൽ ചേർന്ന സ്വാമിക്കെതിരെ ഇന്ന് അറസ്റ്റു വാറണ്ടും പുറത്തു വന്നിട്ടുണ്ട്.ഇനി സ്വാമി  കോടതി നടപടികൾ നേരിടണം.

ഇതോടെ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കാൻ കഴിയാത്ത സാഹചര്യം ഉരുത്തിരിയുകയാണ്.സ്വാമിയുടെ പോക്ക്  ബിജെ.പി ക്കോ യോഗിക്കോ  ഒരു കുലുക്കവും ഉണ്ടായിട്ടില്ലെന്നാണ് യു.പി യിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. പൂർവാഞ്ചൽ മേഖലയിൽ കേശവ് പ്രസാദ് മൗര്യ ബി.ജെ.പി യുടെ കോട്ട കാത്തു നിലയുറപ്പിച്ചിട്ടുണ്ട്. ഇത് വരെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ബി.ജെ.പി ക്ക്  തീർത്തും അനുകൂലവുമാണ്. സ്വാമി മൗര്യയുടെ പോക്ക് ഒരു തരത്തിലും പാർട്ടിയെ ബാധിച്ചിട്ടില്ല. 

Write a comment
News Category