Friday, April 19, 2024 08:50 PM
Yesnews Logo
Home News

തട്ടിക്കൂട്ട് മുന്നണിയുമായി കെ.സി.ആർ; പൊറാട്ടു നാടകത്തിന് ഇടതു പാർട്ടികളും

Avdhesh Singh . Jan 12, 2022
kcr-federal-front-bjp-edge--telengana-
News

ബി.ജെ.പി ക്ക് എതിരെ ഫെഡറൽ മുന്നണിയെന്ന തട്ടിക്കൂട്ട് മുന്നണിയുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്ര ശേഖര റാവു.തെലങ്കാനയിൽ ദുർബലമായി കൊണ്ടിരിക്കുന്ന ടി.ആർ.എസിന് ദേശീയ രാഷ്രീയത്തിൽ പിടിച്ചു നിൽക്കാനാണ് തട്ടികൂട്ടുമുന്നണിക്ക് റാവു ശ്രമിക്കുന്നത്.ദേശീയ രാഷ്ട്രീയത്തിൽ അസ്തമിച്ച പുറത്തു പോകേണ്ടി വന്ന ഇടതു പാർട്ടികൾ ഇതോടെ ചാടി വീണിട്ടുണ്ട്.മടിയിൽ കാശും മത്സരിക്കാൻ കുറച്ചു സീറ്റും എന്നാണ് ഹൈദരാബാദിലെ അടക്കം പറച്ചിലുകൾ.ദല്ലാളുകളായി ഇടതു മുന്നണിയിലെ സ്ഥിരം രാഷ്ട്രീയ ദല്ലാളുകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് അവർ പരിഹസിക്കുന്നത്.  

റാവുവിന്റെ കൂടെ കൂടി കുറച്ചു സീറ്റുകൾ നേടൽ എന്ന ലക്ഷ്യമാണ് ഇടത് പാർട്ടികൾക്കുള്ളത്.പ്രത്യക തെലങ്കാന സംസ്ഥാന പദവിക്കെതിരെ പരസ്യമായി രംഗത്തു വന്ന ഇടതു പാർട്ടികളാണ്പ്രത്യേക സംസ്ഥാന പദവിയുടെ പേരിൽ അധികാരം ലഭിച്ച ടി.ആർ.എസിന്റെ പുതിയ ഉപദേശകർ.കൂടെ മുസ്‌ലിം വർഗീയ കക്ഷിയുടെ  ഒവൈസിയുടെ പാർട്ടിയുമുണ്ട്. 

സംസ്ഥാനത്ത് അലട്ടടിച്ചു കൊണ്ടിരിക്കുന്ന ടി.ആർ.സ് വിരുദ്ധ വികാരത്തിന് മുന്നിൽ തട്ടിക്കൂട്ട് മുന്നണിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കാലം തെളിയിക്കണം. ഇപ്പോളത്തെ സൂചനകൾ പ്രകാരം ടി .ആർ.എസ് പുറത്തേക്കുള്ള വഴിയിലാണ്. അത്രമാത്രമാണ്  ജന വികാരം കെ.ആർ.എസിനെതിരെയുള്ളത്. സർക്കാർ ജീവനക്കാർ ഇപ്പോൾ തന്നെ സമര വഴിയിലാണ്. 

ദേശീയതലത്തിൽ ബി.ജെ.പി ക്കും കോൺഗ്രസിനുമെതിരെ വിശാല സഖ്യമാണ് കെ.സി.ആർ ലക്ഷ്യമിടുന്നത്. കോൺഗ്രസ്സ് പാളയത്തിൽ കണ്ണും നട്ടിരിക്കുന്ന ആർ.ജെ.ഡി നേതാവ് തേജസ്വീ യാദവ് കെ.സി.ആറിന് പിന്തുണയുമായി ഹൈദരാബാദിൽ എത്തിയിട്ടുണ്ട്. മീഡിയ സ്പേസിന് വേണ്ടിയുള്ള നാടകമായാണ് ഇതിനെ ബി.ജെ.പി പാളയം  കാണുന്നത്. കോൺഗ്രസ്സും കാര്യമായ ഗൗരവം കൊടുക്കുന്നില്ല

Write a comment
News Category