വനിതാ മാധ്യമപ്രവത്തകര്ക്കെതിരെയുള്ള സദാചാര ആക്രമണത്തില്‍ പ്രതിയായ പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിവുമായി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ബി ആര് പി ഭാസ്കര്‍. രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നില നിര്‍ത്തിയുള്ള അന്വേഷണം ഫലപ്രദമാകില്ലെന്നു ചൂണ്ടിക്കാട്ടി ക്ലബ്ബിന്റെ ഓണററി മെമ്പര്‍ഷിപ് ബി ആര് പി ഭാസ്കര്‍ തിരിച്ചേല്‍പ്പിച്ചു.
സംഭവത്തിനെതിരെ ചെറുവിരല്‍ പോലും അനക്കാതെ പ്രസ്ക്ലബ് നേതൃത്വത്തിനെതിരെ പൊതുജനങ്ങളില്‍ നിന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും വര്‍ദ്ധിക്കുകയാണ്.
നേരത്തെ സദാചാര പോലീസിങ്ങിന്റെ പശ്ചാത്തലത്തില്‍ രാധാകൃഷ്ണനെതിരെ കേസ്സെടുത്തു അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് രാധാകൃഷ്ണന് പ്രൂഫ് റീഡറായി ജോലി ചെയ്യുന്ന കേരള കൗമുദി മാനേജ്മെന്റ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തിരുവനന്തപുരം പ്രസ്ക്ലബ് നേതൃത്വം രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് തുടരുന്നത്. ഇത്തരം നിലപാടിനെ വനിതാ മാധ്യമ പ്രവര്‍ത്തകരും മാധ്യമ സംഘടനകളും അപലപിച്ചു കഴിഞ്ഞു.
സംസ്ഥാന തലസ്ഥാനത്തെ അതീവ പ്രാധാന്യമര്ഹിയ്ക്കുന്ന പ്രസ്ക്ലബ്ബിന്റെ തലപ്പത്തു ആരോപണ വിധേയനായ ഒരാള്‍ തുടരുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെട്ടിട്ടും പ്രസ്ക്ലബ് നേതൃത്വം തുടരുന്ന മൗനത്തിലും അനാസ്ഥയിലും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അസ്വസ്ഥരാണ്.
സിനിമ നടന് ദിലീപ് കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ നടപടി എടുത്തിരുന്നില്ല. ആ സമയത്തു വന്‍ പ്രതിഷേധവും വിമര്ശനവുംമാധ്യമ സമൂഹത്തില്‍ നിന്നുയര്‍ന്നിരുന്നു .എന്നാല്‍ ഇപ്പോള്‍ രാധാകൃഷ്ണന്റെ കേസില്‍ തുടരുന്നമൗനം പരിഹാസ്യമാണെന്നു വനിതാ മാധ്യമ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.