തൃശൂര്‍ കേച്ചേരിയില്‍ ബാങ്കില്‍ കവര്‍ച്ചാ ശ്രമം. എസ്ബിഐ ബാങ്കാണ് കുത്തി തുറക്കാന്‍ ശ്രമമുണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മാനേജര്‍ എത്തിയപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.