Friday, March 29, 2024 02:56 AM
Yesnews Logo
Home News

പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ; അക്ഷ്യോഭ്യനായി ജോർജ്ജ് ; ഇരട്ട നീതിയെന്ന് ഹൈന്ദവ സംഘടനകളും കൃസ്ത്യൻ സംഘടനകളും

Alamelu C . May 01, 2022
pc-george-kerala--congress-arrested-hindu-organisation-casa-
News

വിവാദ  പ്രസംഗ ത്തില്‍ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പി.സി.ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇസ്ലാമിക സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ് അറെസ്റ്റെന്ന് ആരോപണം,ഉണ്ട്. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടകളാണ് ജോർജ്ജിനെ ജയിലിൽ അടക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്  വന്നിരുന്നു. ഹിന്ദു -കൃസ്ത്യൻ മതങ്ങൾക്കെതിരെ പ്രകോപനപരമായ പരാമർശമാണ് നടത്തിയ ഇസ്ലാമിക നേതാക്കൾക്കെതിരെ ചെറു വിരൽ അനക്കാത്ത  പിണറായി സർക്കാർ ഒരു കൃസ്ത്യൻ നേതാവിനെ ജയിലിൽ അടക്കാൻ കാണിക്കുന്ന വ്യഗ്രതയെ  കാസ ഉൾപ്പെടെയുള്ള സംഘടനകൾ കുറ്റപെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം എ.ആര്‍.ക്യാംപിലെത്തിച്ച ശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിനെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. 295 എ വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ തിരുവന്തപുരത്തേക്ക് കൊണ്ടുവന്നത്. പൊലിസും മകന്‍ ഷോണ്‍ ജോര്‍ജും വാഹനത്തിലുണ്ടായിരുന്നു.14 ദിവസത്തെ കസ്റ്റഡി യാണ് പോലീസ് ചോദിച്ചിരിക്കുന്നത്. ജോർജിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. 

അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി.സി ജോര്‍ജിന്റെ  പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നൽകിയിരുന്നു. ഇതു കൂടാതെ ഡി.വൈ.എഫ്.ഐ പൊലിസിലും പരാതി നല്‍കിയിരുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച്‌ ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പിയശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് പി സി ജോർജിനെതിരായ പരാതി.

ഹൈന്ദവർക്കു വേണ്ടി ശബ്ദമുർത്തിയ കൃസ്ത്യൻ നേതാവിന് വേണ്ടി ഹിന്ദു നേതാക്കളും അനുയായികളും ; നിയം പോരാട്ടത്തിന് കാസ  

പോപ്പുലർ ഫ്രണ്ടിന് വേണ്ടിയാണ് പി.സി.ജോർജിനെ അറസ്റ്റു ചെയ്തതെന്ന് ഹിന്ദു ഐക്യ വേദി ആരോപിച്ചു.ഹിന്ദു വിനെ വേണ്ടി വാദിച്ച കൃസ്ത്യൻ നേതാവിനെ ജയിലിൽ അടച്ചതെന്ന് സംഘടനാ ആരോപിക്കുന്നു. കേരളം മുഴുവൻ പ്രതിഷേധം വ്യാപിപ്പിക്കാൻ സംഘടന ആലോചിക്കുന്നുണ്ട്. ഹിന്ദു-കൃസ്ത്യൻ വിഭാഗങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ ഇസ്ലാമിക തീവ്രവാദികൾ ഒരു നടപടിയും എടുക്കാതെ കൃസ്ത്യൻ നേതാവിനെ ജയിലിൽ അടച്ച പിണറായി സർക്കാർ പോപ്പുലർ ഫ്രണ്ടിന്റെ ഭീഷിണിക്കും വഴങ്ങിയെന്ന സംഘടനകൾക്കുണ്ട്. 

അക്ഷ്യോഭ്യനായി പി.സി. കുലുങ്ങില്ലെന്ന് ശരീര ഭാഷയുമായി ജോർജ്ജ്. ആരെയും കൂസാതെയാണ് ജോർജ്ജ് നടന്നു നീങ്ങിയത് 

Write a comment
News Category