Friday, April 19, 2024 12:03 AM
Yesnews Logo
Home News

ഗ്യാൻ വ്യാപി പള്ളിയിൽ ശിവലിംഗം; ഹൈന്ദവർ ആഘോഷത്തിൽ ; പ്രദേശം സീൽ ചെയ്യാൻ കോടതി

M.B. Krishnakumar . May 16, 2022
sivaling-found-gyan-vapi-mosque-hindus--rejoiced
News

ഹൈന്ദവരുടെ നാനൂറു വർഷത്തെ  കാത്തിരിപ്പിന് വിരാമം.തർക്ക സ്ഥലമായ കാശിയിലെ ഗ്യാൻ വാപി പള്ളിയിലെ കിണറ്റിൽ നിന്നും ശിവലിംഗം കണ്ടെടുത്തു. കോടതി ഉത്തരവ് പ്രകാരം സർവേ നടത്തിയ സംഘമാണ് 
മസ്ജിദിൽ ശിവലിംഗം കണ്ടെത്തി.

പന്ത്രണ്ട്‌  അടിയിലധികം ഉയരമുള്ള ശിവലിംഗം  കണ്ടെത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഹര ഹര മഹാദേവ് മന്ത്രം ഉച്ചരിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. മുസ്ലീങ്ങൾ നിസ്കരിക്കാനും കാൽ കഴുകാനും ഉപയോഗിച്ചിരുന്ന കുളത്തിൽ നിന്നാണ് പാവനമായ ശിവ ലിംഗം  കണ്ടെത്തിയായതെന്ന് ശ്രദ്ധേയമാണ്. കടുത്ത ഇസ്ലാമിക തീവ്രവാദിയായ മുഗൾ അധിവേശകാരൻ ഔറംഗസീബിന്റെ നിർദേശപ്രകാരം കാശിയിലെ  ക്ഷേത്രം തകർത്തപ്പോൾ ശിവലിംഗത്തെ രക്ഷിക്കാൻ പൂജാരി അതുമായി കിണറ്റിലേക്ക് ചാടിയെന്ന വിശാസം ഹൈന്ദവർക്കിടയിലുണ്ട്. ഹൈന്ദവ സമൂഹത്തിന്റെ ആത്മീയ ചൈതന്യ കേന്ദ്രങ്ങൾ തകർത്ത് പള്ളി പണിയണമെന്ന്   തീവ്രവാദിയായ   ഔറംഗസീബ്  നിർദേശം നല്കിയിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു.

തർക്ക സ്ഥലത്ത് ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പട്ട്  അഞ്ചോളം സ്ത്രീകളാണ് കോടതിയെ സമീപിച്ചിരുന്നത്. ഇവരുടെ ഹർജി പരിഗണിച്ച കോടതി തർക്ക  സ്ഥലം സർവേ ചെയ്യാൻ അഭിഭാഷക കമീഷനെ നിയോഗിച്ചു. ഒപ്പം സർവേ വീഡിയോവിൽ ചിത്രീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇത് തടസ്സപ്പെടുത്താൻ മുസ്‌ലിം വിഭാഗം ശ്രമിച്ചെങ്കിലും കോടതി വഴിങ്ങിയില്ല. 

 ഈ സർവേയിലാണ് തർക്ക  സ്ഥലത്ത് ക്ഷേത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നന്ദിയുടെ പ്രതിമ യും അമ്പലങ്ങളിൽ കണ്ടു വരുന്ന ശില്പകലകളും  കണ്ടെത്തിയതിനു പിന്നാലെ ഇന്ന് ശിവലിംഗവും കണ്ടെത്തിയത്  ആഘോഷപൂർവമാണ് ഹൈന്ദവ വിശ്വാസികൾ ഈ വാർത്തയെ വരവേറ്റത്.  വാരാണസി ആഘോഷ തിമർപ്പിലാണ്. . 
 
തർക്ക സ്ഥലം ഉടൻ സീൽ ചെയ്യാൻ കോടതി ഉത്തരവായിട്ടുണ്ട്.ഒപ്പം മുസ്ലീങ്ങൾക്ക് തർക്ക സ്ഥലത്തേക്ക് പ്രവേശനത്തിന് നിരോധനവും അർധനയും തടഞ്ഞിട്ടുണ്ടെന്ന് വാർത്ത ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. 
 

Write a comment
News Category