Thursday, March 28, 2024 08:23 PM
Yesnews Logo
Home News

ഗ്യാന്‍വാപി സർവ്വേയ്ക്ക് സ്‌റ്റേയില്ല ; ശിവലിംഗം കണ്ടെത്തിയ സ്ഥലം സീൽ വെച്ച നടപടിക്കും ; കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

News Desk . May 20, 2022
gyan-vapi-case--sc-shifted-varanasi-dc
News

ഗ്യാന്‍വാപി കേസിൽ സർവേ നടത്താനുള്ള വാരാണസി കോടതിയുടെ ഉത്തരവിന് സ്‌റ്റേയില്ല. ശിവലിംഗം കണ്ടെത്തിയ സ്ഥലം സീൽ ചെയ്യനുള്ള ഉത്തരവിനും  സ്‌റ്റേയില്ല .കേസ്   ജില്ലാ കോടതിയിലേക്ക് മാറ്റാനും  സുപ്രീം കോടതി ഉത്തരവിട്ടു.  ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മസ്ജിദിന്റെ വീഡിയോ സര്‍വേ പൂര്‍ത്തിയായതിന് പിന്നാലെയാണ് വാരണാസി ജില്ലാ സിവില്‍ കോടതി ഉത്തരവിറക്കിയത്. മസ്ജിദിന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.സർവേ നടപടികൾ സ്റ്റെ   ചെയ്യണമെന്ന്   ആവശ്യപ്പെട്ട മുസ്ലീങ്ങൾ സുപ്രീം  കോടതിയെ സമീപിക്കുകയായിരുന്നു. 

Write a comment
News Category