Sunday, August 01, 2021 03:37 AM
Yesnews Logo
Home News

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു

News Desk . Dec 09, 2019
journalist_prottest
News


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു. സെക്രട്ടറി സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് സസ്‌പെന്‍ഡ് ചെയ്തത്. രാധാകൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി.

 

രാധാകൃഷ്ണനും മറ്റ് പ്രസ് ക്ലബ് ഭാരവാഹികള്‍ക്കും എതിരായ മുദ്രാവാക്യവുമായാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റില്‍ നിന്നും പ്രസ് ക്ലബിലേക്ക് മാര്‍ച്ച് നടത്തിയത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പുരുഷ മാധ്യമപ്രവര്‍ത്തകരും മാര്‍ച്ചിനെ അനുഗമിച്ചു.

Write a comment
News Category