Friday, April 26, 2024 04:46 AM
Yesnews Logo
Home News

തൃക്കാക്കര ബാലൻസിങ്ങോ ? പി.സി ജോർജിനെ അറസ്റ്റു ചെയ്ത് പോലീസ്; പി.സി യെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് ഹൈന്ദവ -ക്രിസ്ത്യൻ നേതാക്കൾ

Alamelu C . May 25, 2022
p-c-george-arrested-vennala-thrikkakar-balancing--criticism--
News

തൃക്കാക്കര തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ക്രിസ്ത്യൻ  നേതാവ് പി.സി ജോർജിനെ അറസ്റ്റു ചെയ്ത് കേരള പോലീസ്. മത വിദ്വേഷ പ്രസംഗം നടത്തിയെന്ന് കേസിൽ ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് പോലീസിന്റെ അറസ്റ്റു നടപടി ഉണ്ടായിട്ടുള്ളത്. മത വിദ്വേഷ പ്രസംഗം കേരളം മുഴുവൻ നടത്തിയ ചില  ഇസ്ലാമിക പ്രഭാഷകരും പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു എതിരെ ഉള്ള കേസുകളിൽ ചെറു വിരൽ പോലും അനക്കാതെ സർക്കാരിന തൃക്കാക്കര തെരെഞ്ഞെടുപ്പ് അടുത്തതോടെ നടപടിയുമായി മുന്നോട്ടു വന്നതെന്ന് ഹൈന്ദവ-ക്രിസ്ത്യൻ  നേതാക്കൾ ആരോപിച്ചു. ജോർജിനെ  പ്രതിരോധം തീർക്കാനും പിന്തുണ അറിയിക്കണതും ബി.ജെ.പി നേതാക്കൾ പോലീസ് സ്റ്റേഷനിൽ  എത്തിയിരുന്നു. 

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് കൊല വെറി മുദ്രാവാക്യത്തിൽ തീവ്രവാദി  സംഘടക്കെതിരെ ശക്തമായ നടപടി എടുക്കാത്തതിനെ തുടർന്ന് പ്രതിഷേധം നേരിടുന്ന സർക്കാർ ഗത്യന്തരമില്ലാതെ ചില അറസ്റ്റുകൾ നടത്തിയിരുന്നു. ഇതിനെ ബാലൻസ് ചെയ്യാനാണ് പി.സി യെ അറസ്റ്റു ചെയ്തതെന്നാണ് ആക്ഷേപം.കൊലവെറി മുദ്രാവാക്യം വിളിച്ച ബാലൻ ഒളിവിലാണ്. ഇവനെ കുറിച്ച ഒരു വിവരവും ഇല്ലെന്നാണ് പോലീസ് ഭാക്ഷ്യം. 

വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള പൊലീസ് സംഘം എത്തിയിട്ട് അവര്‍ക്കു കൈമാറുമെന്നാണ് വിവരം. സ്റ്റേഷൻ പരിസരത്ത് ജോർജിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സംഘടിക്കുന്നതുവഴിയുണ്ടാകാനുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് ജോർജിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് ക്യാമ്പിൽ എത്തിച്ചിട്ടുണ്ട്. 

സ്റ്റേഷൻ പരിസരത്തെ സ൦ഘര്‍ഷ അവസ്ഥ കണക്കിലെടുത്താണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെ‌ന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി (രണ്ട്) പി സി ജോർജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹർജി പരിഗണിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കുകയും ജോര്‍ജിന്റെ അറസ്റ്റിന് വഴിയൊരുങ്ങുകയും ചെയ്തത്.

ബി.ജെ.പി യും കാസയും ജോർജിന് വേണ്ടി 

ക്രിസ്ത്യൻ  വേട്ടയാണ് നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ജോർജ്ജിനെ   ഒറ്റപ്പെടുത്താൻ പാർട്ടി അനുവദിക്കില്ലെന്ന് പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു. പി.സി യെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാമെന്ന് വ്യാമോഹിക്കേണ്ടെന്ന് കാസ വ്യക്തമാക്കി. സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഒരു വിഭാഗത്തെ സുഖിപ്പിക്കാനാണ് അറസ്റ്റെന്ന് സംഘടന ആരോപിച്ചു.  

Write a comment
News Category