Thursday, April 18, 2024 09:01 PM
Yesnews Logo
Home News

പോപ്പുലർ ഫ്രണ്ട് ജുഡീഷ്യറിക്കെതിരെ ; ജഡ്ജി ഇട്ട കോണകം കാവിയെന്ന് നിന്ദ്യ പരാമർശം; നടപടി വേണമെന്ന് ആവശ്യം

Alamelu C . May 28, 2022
pfi-attacks-judiciary-derogatory-references-hc-judges-
News

ഒടുവിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ജുഡീഷ്യറിക്കെതിരെ തിരിഞ്ഞു. കൊല വിളികളും ആക്രമണ ഭീഷിണികളും നടത്തി പൊതു സമൂഹത്തിൽ അസ്വസ്ഥകൾ വളർത്തുന്ന തീവ്രവാദി   സംഘടന ഇന്ന് ഹൈകോടതിക്കെതിരെ തിരിഞ്ഞു. ആലപ്പുഴ റാലിക്കെതിരെ  ഹൈക്കോടതി കർക്കശ നിലപാട് എടുത്തിരുന്നു. പി.സി ജോർജ്ജിന് ജാമ്യം ലഭിച്ചതും പി.എഫ്.ഐ യെ വിറളി പിടിപ്പിച്ചിരിക്കയാണ്. 

പി.എഫ്.ഐ നടത്തിയ പ്രതിഷേധ ധർണ്ണയിലാണ് സംഘടനയുടെ സംസ്ഥാന  നേതാവ് യഹിയ തങ്ങൾ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ നിന്ദ്യമായ പരാമർശം നടത്തിയത്.അതീവ അപകീർത്തികരമായ പ്രസംഗമാണ് തീവ്രവാദി സംഘടനയുടെ നേതാവ് തെരുവിൽ നടത്തിയത് .
 
ആലപ്പുഴയിലെ റാലി കണ്ടപ്പോൾ കോടതികൾ ഒക്കെ എന്ത് പെട്ടന്നാണ് ഞെട്ടുന്നത് എന്ന് അറിയാമോ. ഏതൊരു ഞെട്ടലാണ്.ആലപ്പുഴ സമ്മേളനത്തിലെ മുദ്രാവാക്യം കേട്ട് കൊണ്ട് നമ്മുടെ ഹൈക്കോടതി ജഡ്ജിമാർ ഞെട്ടുന്നതിന്റെ കാരണമെന്ത്? ജഡ്ജിമാർ ഇട്ടിരിക്കുന്ന കോണകം അത് കവിയാണ്.അത് കാവിയാകുമ്പോൾ ഞെട്ടൽ സ്വാഭാവികമാണ്.-ജുഡീഷ്യറിയെ അപകീർത്തികൊണ്ട് പോപ്പുലർ ഫ്രണ്ട് നേതാവ് പ്രസംഗിച്ചു. 

പി.സി ജോർജ്ജിന് ജാമ്യം കൊടുത്ത ജഡ്ജി ക്ക് ബി.ജെ.പി നേതാവായിരുന്ന ശ്രീധരന്പിള്ളയുമായി ബന്ധമുണ്ട്.ശ്രീധരന്റെ ജൂനിയറാണ് ആ ജഡ്ജിഅതൊക്കെ ഞങ്ങൾക്ക്  അറിയാം. സഭ്യതയുടെ എല്ലാ  സീമകളും ലംഘിച്ച്  അപകീർത്തികരമായ പരാമര്ശം നടത്തി  തീവ്രവാദി സംഘടനയുടെ നേതാവായ യഹിയ തങ്ങൾ ജുഡീഷ്യറിക്കെതിരെ പ്രസംഗിച്ചു.  

ജുഡീഷ്യറിക്കെതിരെ പോപ്പുലർ ഫ്രണ്ടിന്റെ കവല അഭ്യാസങ്ങൾ  പുതുതല്ല. ഹാദിയ കേസിന്റെ കാലത്ത് ഹൈകോടതിക്കെതിരെ റാലി നടത്തിയവരാണ് പോപ്പുലർ  ഫ്രണ്ടുകാർ.  പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ച് ഏതാണ്ട് 5000 പി.എഫ്.ഐ ക്കാർ കേരള ഹൈകോടതിയിലേക്ക് മാർച്ചു നടത്തിയത് ദേശീയതലത്തിൽ ചർച്ചയായിരുന്നു.എന്നും ദേശീയ മാധ്യങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് പോപ്പുലർ ഫ്രെണ്ടിനെതിരെ വാർത്തകൾ നൽകിയത്.എന്നാൽ കേരളത്തിലെ ഏതാണ്ടെല്ലാ മാധ്യമങ്ങളും  പതിവ് പോലെ ഈ വിഷയവും കണ്ടില്ലെന്ന് നടിച്ചിരിക്കയാണ്.  

രാജ്യത്തിന്റെ  എല്ലാ  നിയമ  വ്യവസ്ഥകളെയും വെല്ലുവിളിക്കുന്ന തീവ്രവാദി  സംഘടനക്കെതിരെ നടപടി  എടുക്കണമെന്ന്  വ്യാപകമായി ആവശ്യം ഉയർന്നു കഴിഞ്ഞു. 
 

Write a comment
News Category