Monday, January 18, 2021 11:18 PM
Yesnews Logo
Home News

പൗരത്വ ഭേദഗതി ബില്‍: ഹിന്ദു- മുസ്ലീം വേര്‍തിരിവുണ്ടാക്കുമെന്ന് ശിവസേന

News Desk . Dec 09, 2019
sivasena_on_citizenship_bill
News

പൗരത്വ ഭേഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ബില്ല് അവതരിപ്പിക്കുന്നതിലൂടെ രാജ്യത്ത് ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കുമിടയില്‍ അദൃശ്യമായ ഒരു വേര്‍തിരിവുണ്ടാകുമെന്നാണ് സേന മുഖപത്രം സാമ്‌നയിലെ വിമര്‍ശനം.

രാജ്യത്ത് അനധികൃതമായി കുടിയേറിയിട്ടുള്ള ഹിന്ദുക്കളെ മാത്രം അംഗീകരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം മതങ്ങള്‍ തമ്മിലുള്ള സ്പര്‍ധ വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും മുഖപത്രം വിമര്‍ശിക്കുന്നു.

ബില്ലിന്റെ മറവില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും അത് രാജ്യ താത്പര്യത്തിന് എതിരാണെന്നും വിമര്‍ശിക്കുന്ന മുഖപത്രത്തില്‍ രാജ്യത്ത് നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം പുതിയ പ്രശ്‌നങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
 

Write a comment
News Category