Friday, April 19, 2024 11:55 PM
Yesnews Logo
Home News

പ്രവാചകനെതിരെയുള്ള പരാമർശം ; ഗൾഫ് രാജ്യങ്ങൾക്ക് അതൃപ്തി ; ഖത്തറും ഒമാനും അതൃപ്തി അറിയിച്ചു

Patrik Lily . Jun 05, 2022
bjp-suspended-nupur-sharma-navin-jindal-gulf-countries-expressed-displeasure
News

പ്രവാചകനെതിരെയുള്ള പരാമർശത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങ്ളിൽ വ്യാപക ഇന്ത്യ വിരുദ്ധ പ്രചരണം. സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്ക് പാക്കിസ്ഥാൻ കേന്ദ്രമായുള്ള സാമൂഹ്യമാധ്യമ കൂട്ടായ്‌മകളാണ് നേതൃത്വം കൊടുക്കുന്നത്. ഇന്ത്യൻ വംശജർക്കെതിരെയും പ്രചാരണം ശക്തമായി. 

ഖത്തറും ഒമാനും ഇന്ത്യൻ സർക്കാരിനെ പ്രതിഷേധം അറിയിച്ചു. ഖത്തർ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയാണ് പ്രതിഷേധം  അറിയിച്ചത്. പ്രവാചകനെതിരെയുള്ള നിലപാട് ഇന്ത്യയുടെ ഔദ്യൊഗിക നയമല്ലെന്ന് സ്ഥാനപതി അറിയിച്ചു. വിവാദ പരാമർശങ്ങളെ തുടർന്ന് ബി.ജെ.പി അവരുടെ പാർട്ടി വക്തക്കാളായ നൂപുർ ശർമ്മയേയും   നവീൻ ജിൻഡാലിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. 

ബി.ജെ.പി നിലപടിൽ ഖത്തർ സന്തുഷ്ടി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര വാണിജ്യ മേഖലകളിൽ കൂടുതൽ സഹകരിക്കുമെന്ന് ഖത്തർ അറിയിച്ചിട്ടുണ്ട് 

Write a comment
News Category