Thursday, April 25, 2024 11:05 AM
Yesnews Logo
Home News

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട് ഇപി ജയരാജൻ

സ്വന്തം ലേഖകന്‍ . Jun 13, 2022
iyc-flight-attack-cm-kerala-protest-jayarajan-ldf
News

വിമാനത്തിന് അകത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻകുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച യൂത്ത്  കോൺഗ്രസുകാരെ ഇടതു മുന്നണി കൺവീനർ തള്ളിയിട്ടു. ജയരാജന്റെ  അക്രമത്തിൽ ഇരുവരും വിമാനത്തിൽ തെറിച്ചു വീണു. തള്ളിയതല്ല പ്രതിരോധിച്ചതെന്നാണ് ജയരാജന്റെ വാദം. യൂത്ത്കോ ൺഗ്രസ്സുകാർ മദ്യപിച്ചിരുന്നുവെന്ന് ഇടത് നേതാവ് കുറ്റപ്പെടുത്തി.എന്നാൽ ജയരാജനെ വൈദ്യ   പരിശോധനക്ക് വിടണമെന്ന് കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പട്ടിട്ടുണ്ട്. 

കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാൻഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. 'പ്രതിഷേധം .. പ്രതിഷേധം' എന്ന് വിളിച്ച് എഴുന്നേറ്റ യുവാക്കളെ എൽഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ തള്ളിയിടുകയായിരുന്നു. പ്രതിഷേധക്കാർ നിലവിൽ സിഐഎസ്എഫ് കസ്റ്റഡിയിലാണുള്ളത്. എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
 

Write a comment
News Category