Friday, March 29, 2024 01:28 AM
Yesnews Logo
Home News

മുഖ്യമന്ത്രി പറഞ്ഞത് കള്ളമെന്നു സ്വപ്ന സുരേഷ് ;മുഖ്യമന്ത്രിയും കുടുംബവുമായി വസതിയിൽ പല കാര്യങ്ങളും ചർച്ച ചെയ്തിട്ടുണ്ടെന്ന് സ്വപ്ന; മറവിയുണ്ടെങ്കിൽ അറിയിച്ചു തരാമെന്നും സ്വപനയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകന്‍ . Jun 14, 2022
swapana-suresh-gold-smuggling-cm-kerala-pinarayi-vijayan---allegation-family
News

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. ക്ലിഫ് ഹൌ സിൽ വെച്ച്  മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമായും പല കാര്യങ്ങളും ചർച്ച ചെയ്തിട്ടുണ്ടെന്ന് സ്വപ്‍ന വെളിപ്പെടുത്തി. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ മകൻ വിവാദങ്ങളിലേക്ക് വരുന്നത്.

തന്നെ അറിയില്ലെന്ന് മുഖൈമന്ത്രി പറഞ്ഞത് കള്ളമാണ്. അറിയില്ലെന്ന് പറഞ്ഞാൽ നന്നായി അറിയുമെന്ന്  തെളിവുകൾ പുറത്തു വിടാം.മാധ്യമങ്ങളിലൂടെ എൽ കാര്യങ്ങളും പുറത്തു വിടുമെന്ന് സൂയോച്ചനയും സ്വപ്‍ന നൽകി.ഇതോയ്ഡ് സ്വർണ്ണ കടത്തിൽ കൂടുതൽ ദുരൂഹതകൾ ഉണ്ടാവുകയാണ്. മുഖ്യമന്ത്രിയുടെ നില കൂടുതൽ പരുങ്ങലിൽ ആയേക്കും. വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്തു വന്നാൽ അതിനെ പ്രതോരോധിക്കുക എളുപ്പമല്ല.   

  മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമൊത്ത് ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യുകയും ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചാൽ മാധ്യമങ്ങളിലൂടെ വീണ്ടും ഓർമ്മിപ്പിക്കാമെന്നും അവർ പറഞ്ഞു.

താൻ നിരപരാധിയാകാൻ ശ്രമിക്കുന്നില്ല. രഹസ്യമൊഴി നൽകിയത് നിരപരാധിയാകാനല്ല. ഏത് ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. ജയിലിൽ ഇട്ട് അടിച്ചു കൊല്ലാൻ ആണേലും പിന്നോട്ടില്ല. തൻ്റെ രഹസ്യമൊഴിയിൽ വ്യത്യാസം ഉണ്ടെന്ന് സി പി എം നേതാക്കൾക്ക് എങ്ങനെ പറയുന്നു. സി പി എം നേതാക്കൾക്ക് രഹസ്യ മൊഴി കിട്ടിയോ എന്നും സ്വപ്ന ചോദിച്ചു.

'എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്'- സ്വപ്ന സുരേഷ് പറഞ്ഞു.

സ്വപ്‍ന സുരേഷ് വെളിപ്പെടുത്തലുമായി ഉറച്ചു നിൽക്കുന്നതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപനയുടെ മൊഴി പകർപ്പ് കോടതിയിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. ലഭിക്കുന്ന സൂചനകൾ പ്രകാരം മുഖ്യമന്ത്രിയിൽ   നിന്ന്  ഉൾപ്പെടെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് നിയമ വിദദ്ധർ പറയുന്നത്.

Write a comment
News Category