Thursday, April 25, 2024 07:39 AM
Yesnews Logo
Home News

അഗ്നിപഥ് സമരത്തിന് പിന്നിൽ ഇടതുപക്ഷക്കാർ ? ആസൂത്രിത കലാപമെന്ന് സംശയം ; അന്വേഷണം നടക്കുന്നു

സ്വന്തം ലേഖകന്‍ . Jun 16, 2022
agnipath-left-youth-organisations-allegation--
News


ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പൊടുന്നനെ കത്തി പടരുന്ന അഗ്നിപഥ് സമരത്തിന് പിന്നിൽ ഇടതുപക്ഷ  സംഘടനകളെന്ന് സംശയം. ബീഹാറിലെ വിവിധ ഇടങ്ങളിൽ നടന്ന സമരത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഇടത് സംഘടനകളുമായി ബന്ധം തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. ദേശീയതയിലോ രാജ്യ  രക്ഷയിലോ ഒട്ടും മമ്ത  യില്ലാത്ത സംഘടനകൾ അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമ സമരം അഴിച്ചു വിടുന്നത് വിവിധ ഏജൻസികൾ  അന്വേഷിച്ചു വരികയാണ്.

സമര  മുറയ്ക്ക് ഒക്കെ ഒരേ സ്വഭാവം കണ്ടതാണ് അന്വേഷണം ഊർജിതമാക്കാൻ പ്രേരിപ്പിച്ചത്. അന്വേഷണത്തിലാണ് ഇടതു സംഘടനകളുടെ പങ്ക് വെളിച്ചത്തു വരുന്നത്.

ബീഹാറിലും  ഹരിയാനയിലും നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ ഇടതു  സംഘടനയായ ഐസയുടെ പങ്ക് പുറത്തു വന്നിട്ടുണ്ട്. സി.പി.ഐ എം എൽ വിദ്യാർത്ഥി  വിഭാഗമായ ഐസാക്ക് സ്വാധീനമുള്ള മേഖലകൻ ജഹനാബാദ് ആറ, നാദിയ , മേഖലകൾ. എവിടെയാണ് ഇന്ന് രൂക്ഷമായ അക്രമം നടന്നത്.ജിഹാദി സംഘടനകളുമായി അടുത്ത ബന്ധമുള്ളവരാണ്  ബഹു ഭൂരിപക്ഷം ഇടതു സംഘടനകളും. അക്രമത്തിനു പിന്നിൽ  ജിഹാദി ബന്ധമുണ്ടോ എന്ന കാര്യവും  അന്വേഷണം നടക്കയാണ്. സമരം രൂക്ഷമാക്കാൻ ആഹ്വാനം ചെയ്യുന്ന ചാറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. 

അഗ്നിപഥ് പദ്ധതിക്കെതിരെ സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി രംഗത്തു വന്നിട്ടുണ്ട്. അതീവ രൂക്ഷ ഭാഷയിലാണ്പ സി.പി.എം നേതാവിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ് .

സായുധ സേനകളിൽ  ഹ്രസ്വ കാല നിയമനം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്‌ . ഈ പദ്ധതിയിൽ നിയമനം ലഭിക്കുന്നവർക്ക് പോലീസ് സേനയിൽ ഉൾപ്പെടെ കാലാവധിക്ക് ശേഷം സത്രം നിയമനം നൽകുമെന്ന് അഞ്ചോളം  സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയെ കുറിച്ച് ആശങ്ക   വേണ്ടന്ന്  കേന്ദ്ര സർക്കാരും അറിയിച്ചിട്ടുണ്ട്. 

Write a comment
News Category