Tuesday, April 23, 2024 07:01 PM
Yesnews Logo
Home News

പശ്ചിമേഷ്യയിൽ പുതിയ ശക്തിയാകാൻ ഉച്ച കോടി ; ഇന്ത്യയും അമേരിക്കയും ഇസ്രയേലും യു.എ ഇ യും ഒന്നിക്കുന്നു

സ്വന്തം ലേഖകന്‍ . Jul 14, 2022
india-isreal-us-uae-i2u2
News

ഇന്ത്യ, ഇസ്രയേൽ, യുഎസ്, യുഎഇ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ശക്തമാക്കുന്നതിൻെറ ഭാഗമായി ആദ്യ ഐ2യു2 ഉച്ചകോടിക്ക് തുടക്കമാകുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡൻറ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി യെയ‍്‍‍ർ ലാപിഡ്, യുഎഇ പ്രസിഡൻറ് മൊഹമ്മദ് ബിൻ സയ്യിദ് അൽ-നഹ്യാൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. ഈ കൂട്ടായ്മയുടെ ഭാഗമായി രാജ്യത്തലവൻമാർ ആദ്യമായാണ് ഒത്തുചേരുന്നത്. കഴിഞ്ഞ വർഷം വരെ വിദേശകാര്യ മന്ത്രിമാരുടെ തലത്തിലാണ് ഒത്തുചേർന്നിരുന്നത്. 
വെസ്റ്റ് ഏഷ്യൻ ക്വാഡ്  എന്നറിയപ്പെടുന്ന ഈ ഉച്ചകോടിയിൽ യുക്രൈയിനിലെ അധിനിവേശം, ഇറാൻ ആണവ കരാർ, പണപ്പെരുപ്പം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയെല്ലാം ചർച്ചയാവും.

ഇന്ത്യ, ഇസ്രയേൽ, യുഎസ്, യുഎഇ എന്നാണ് ഐ2യു2 കൊണ്ട് അർഥമാക്കുന്നത്. 2021ൽ ഈ നാല് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ യോഗം ചേർന്നിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇസ്രയേലിൽ ചേർന്ന ഈ യോഗത്തെ പിന്നീട് സാമ്പത്തിക സഹകരണത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
 

Write a comment
News Category