Friday, March 29, 2024 05:17 PM
Yesnews Logo
Home News

ഇന്ന് കർക്കടക വാവുബലി; വിശ്വാസികൾ ബലിതർപ്പണം തുടങ്ങി

സ്വന്തം ലേഖകന്‍ . Jul 28, 2022
karkkidakam-hindu-temples
News

കർക്കടക വാവുബലി ദിനമായ ഇന്ന് പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം തുടങ്ങി. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്നാനഘട്ടങ്ങളിൽ ബലിതർപ്പണം നടത്താൻ അനുമതി നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ സ്നാനഘട്ടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. കോവിഡിനെ തുടർന്ന് രണ്ട് വർഷവും ബലിതർപ്പണം വീടുകളിലായിരുന്നു നടത്തിയത്. ബുധനാഴ്ച രാത്രി 7.30 മുതൽ ഇന്ന്   രാത്രി 8.15 വരെയാണ് അമാവാസി. സ്നാനഘട്ടങ്ങളിലെല്ലാം പുലർച്ചെ മുതൽ ബലിതർപ്പണം ആരംഭിച്ചു.

Write a comment
News Category