Thursday, April 18, 2024 01:51 PM
Yesnews Logo
Home News

കർണ്ണാടകയിലും യു.പി മോഡൽ നടപ്പാക്കും; തീവ്രവാദികളെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ബൊമ്മെ

Arnab Roy . Jul 28, 2022
karnataka-up-model-pfi-ban
News

ആവശ്യമെങ്കിൽ ഭീകരവാദികൾക്കെതിരെ യു.പി മോഡൽ നടപ്പാക്കുമെന്ന് മുഖൈമന്ത്രി ബൊമ്മെ വ്യക്തമാക്കി. ഭീകരവാദികളുടെ വീടുകൾ ഇടിച്ചു നിരത്തുകയും നിര്ദയമായി ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന യു.പി മോഡൽ പരക്കെ നടപ്പാക്കണമെന്ന് ആവശ്യം ശക്തമായിരുന്നു.പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ യുവ മോർച്ച നേതാവിനെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ.
 
 യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഹാവേരി ജില്ലയിലെ സാക്കിര്‍ (29), ബെല്ലാരിയിലെ മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് പിടിയിലായതെന്ന് ദക്ഷിണ കന്നഡ എസ്പി ഋഷികേഷ് ഭഗവാന്‍ സോനാവന്‍ പറഞ്ഞു. കൂടാതെ നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരാണ്.  . പ്രവീണിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ രണ്ടുപേരാണ് ഇപ്പോള്‍ പിടിയിലായത്. മംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.

 വേണ്ടി വന്നാല്‍ യോഗി മോഡല്‍ കര്‍ണാടകയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു.   പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമോ എന്ന ചോദ്യത്തിന്, ഇതുമായി ബന്ധപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പി.എഫ് .ഐ യെ നിരോധിക്കണമെന്നാണ് ബി.ജെ.പി കർണ്ണാടക നേതാക്കളുടെ  പൊതുവെയുള്ള നിലപാട്. 

Write a comment
News Category