Wednesday, April 24, 2024 06:45 PM
Yesnews Logo
Home News

ടാൻസാനിയയിൽ സ്വാതന്ത്ര്യ ദിനാഘോഷം ; വിസ്‌മയമായി ആഘോഷ വേള

P.V.Jayaraj . Aug 16, 2022
tanzania-independence-day-celebration-75th--kalamandalam
News

ആഫ്രിക്കൻ രാജ്യമായ ടാൻസായിയായിൽ സ്വാതന്ത്ര്യ  ദിനാഘോഷം ആഘോഷമായി നടന്നു. ഇന്ത്യൻ ഹൈകമ്മീഷന്റെ  സഹകരണത്തോടെയായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.കലാമണ്ഡലത്തിൽ നടന്ന ചടങ്ങിൽ   നൂറു കണക്കിന് പേർ ആവേശപൂർവ്വം ആഘോഷമങ്ങളിൽ  പങ്കെടുത്തു.

 സാംസ്‌കാരിക പരിപാടികൾ സസന്നിഹിതരായവരെ   അമ്പരിപ്പിക്കുന്ന വിധത്തിൽ വർണ്ണാഭമായിരുന്നു. മിലേസൂർ ഗാനവും വിവിധ വേഷ വിധാനങ്ങളും ഒടുവിൽ പതാകയേന്തി  ദീപശിഖയുമേന്തി വേദിയിൽ എത്തിയപ്പോൾ സദസ്യർ കയ്യടികളോടെ വരവേറ്റു.വൈവിധ്യമാർന്ന  കലാപരിപാടികളും അരങ്ങേറി.ടാന്സാനിയയിൽ നിന്നും കോമൺ വെൽത് ഗെയ്‌മ്സിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ആദരവ് നൽകി. 

Write a comment
News Category