ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിച്ച പൗരത്വഭേദഗതി ബില്‍ ചരിത്രപരം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ തദ്ദേശീയ ജനത കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. മുസ്ലിം പാര്‍ട്ടികളും കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും ബില്‍ മതപരമായ വിഭജനത്തിനു വഴി തെളിയിക്കുന്നു എന്ന് ആക്ഷേപിക്കുന്നു.
എന്നാല്‍ പൗരത്വ ബില്‍ നടപ്പാക്കേണ്ടതാണെന്നാണ് യെസ് ന്യൂസ് അഭിപ്രായപ്പെടുന്നത്. മുസ്ലിം രാജ്യങ്ങളായ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കുടിയേറിയ മുസ്ലിം ഇതര മതസ്ഥര്‍ക്ക് പൗരത്വം നല്കാന് ഉദ്ദേശിക്കുന്നതാണ് പൗരത്വബില്‍. ഈ രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനം നേരിടുന്ന ഹിന്ദു, പാഴ്സി, ക്രിസ്ത്യന്‍, ജൈന, സിഖ് ബുദ്ധ മത വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് പുതിയ ഭേദഗതിയിലൂടെ പൗരത്വം നല്‍കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ മുസ്ലിം രാജ്യങ്ങളില്‍ ലക്ഷകണക്കിന് ഇതര മതസ്ഥരാണ് മത പീഡനങ്ങള്‍ക്കു വിധേയമാകുന്നത്. ഈ രാജ്യങ്ങളില്‍ ഹിന്ദു,സിഖ്,ക്രിസ്ത്യന്‍ മതസ്ഥരെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു വിധേയമാക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാറുണ്ട് . ഇവര്‍ക്കൊക്കെ ഇന്ത്യയിലേയ്ക് കുടിയേറാന്‍ പുതിയ ബില്‍ അവസരം നല്കുന്നു. മത പീഡനങ്ങള്‍ മൂലമാണോ ഇവര്‍ ഇന്ത്യയിലേയ്ക്ക് വരുന്നതെന്ന് പരിശോധിയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു .
മുസ്ലിം രാജ്യങ്ങളില്‍ നിന്നും മുസ്ലിം ഭരണാധികാരികളില്‍ നിന്നും മുസ്ലിങ്ങള്‍ മത പീഡനം നേരിടാനുള്ള സാധ്യത കുറവായിരിക്കെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കേണ്ട ബാധ്യത ഇന്ത്യക്കില്ല. .അങ്ങനെയെങ്കില്‍ മ്യാന്മറില് നിന്നും രക്ഷപെട്ട റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികളെയും ബംഗ്ലാദേശികളെയും സൗദി അറേബ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ സ്വീകരിക്കുമായിരുന്നു. ഇവരെ ഒരു കാരണവശാലും രാജ്യത്തു കാല് കുത്താന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് ഈ രാജ്യങ്ങള്‍ സ്വീകരിച്ചത് .
ബില്‍ യാഥാര്‍ഥ്യമാകുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്കു വന്‍ നേട്ടമുണ്ടാക്കിയേക്കാം എന്നാല്‍ കിഴക്കേ ഇന്ത്യയില്‍ അത്ര സ്വീകാര്യത ലഭിച്ചേക്കില്ല .
ലക്ഷകണക്കിന് ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ അഭയാര്‍ത്ഥികള്‍ പൗരത്വം തേടിയെത്തിയേക്കാമെന്ന ഭയത്താല്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ വ്യാപകമായി എതിര്‍പ്പ് വന്നു കഴിഞ്ഞു. നാളെ ഇവിടങ്ങളില്‍ ബന്ദിന് ആാഹ്വാനം ചെയ്തിരിയ്ക്കുയാണ്. ബംഗ്ലാദേശ്, പാകിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നും, ബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുണ്ടായ കുടിയേറ്റങ്ങള്‍ ന്യൂനപക്ഷമാക്കി മാറ്റിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയ്ക്കു ഇനിയൊരു കുടിയേറ്റത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. ഇവരുടെ ആശങ്കകള്‍ പരിഹരിയ്ക്കപ്പെടേണ്ടത് തന്നെയാണ്.
ഇതാദ്യമായി പൗരത്വം അമൂല്യമാണെന്ന ബോധ്യം പൊതു സമൂഹത്തിനുണ്ടായിക്കഴിഞ്ഞു എന്നതാണ് ഏറെ പ്രധാനം. വില കൊടുത്തു വാങ്ങാന്‍ കഴിയാത്ത പൗരത്വം എന്ന അവകാശത്തിനു വേണ്ടി ഇന്ത്യയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നതു അഭിനന്ദനീയമാണ്. ഓരോ ഇഞ്ചു ഭൂമിയും വിലപ്പെട്ടതാണ്. അതുപോലെ അമൂല്യമാണ് പൗരത്വവും.അത് ആര്‍ക്കും വെറുതെയങ്ങു കൊടുക്കാനുള്ളതല്ല. പൗരത്വ ബില്‍ ഇന്ത്യന്‍ ദേശീയതയ്ക് ശക്തി പകരും. ഇക്കാര്യത്തില്‍ ശക്തമായ സമീപനം കൈകൊണ്ടതില്‍ അമിത് ഷാ അഭിനന്ദനമര്‍ഹിയ്ക്കുന്നു.