Saturday, April 20, 2024 11:06 AM
Yesnews Logo
Home News

പോരാടി കീഴടങ്ങി സൗദി അറേബ്യ; രണ്ട് ഗോളുകള്‍ക്ക് പോളണ്ട് കീഴടക്കി

സ്വന്തം ലേഖകന്‍ . Nov 26, 2022
saudi-arabia-poland-fifa-cup
News

ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് സി പോരാട്ടത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോളണ്ട് പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ പിയോറ്റർ സെലിൻസ്കിയും 82-ാം മിനിറ്റില്‍ റോബർട്ട് ലെവൻഡോവ്സ്കിയും നേടിയ ഗോളുകളാണ് പോളണ്ടിന് വിജയം സമ്മാനിച്ചത്.ശക്തരായ പോളണ്ടിനെതിരെ ഒടുവിൽ വരെ പോരാടിയാണ് സൗദി അറേബ്യാ കീഴടങ്ങിയത്. 

വമ്പന്‍മാരായ അർജന്റീനയെ ഒന്നിനെതിരെ  രണ്ടു ഗോളുകൾക്ക് വീഴ്ത്തിയ ശേഷമാണ് സൗദി പോളണ്ടിനെ നേരിടാനെത്തിയത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സൗദി പിന്നീട് പിന്നോട്ട് പോവുകയായിരുന്നു.39–ാം മിനിറ്റില്‍ ആദ്യ ഗോൾ നേടി പോളണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി. സൗദി അറേബ്യയുടെ പക്കൽനിന്നു പന്ത് പിടിച്ചെടുത്ത് പിയോറ്റർ സെലിൻസ്കിക്കു നൽകിയത് പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി. ആത്മവിശ്വാസത്തോടെ പന്തെടുത്ത പിയോറ്റർ സെലിൻസ്കി അനായാസം ലക്ഷ്യം കണ്ടു. 44–ാം മിനിറ്റിൽ സൗദി താരം അൽ ഷെഹ്‍രിയെ പോളിഷ് താരം ക്രിസ്റ്റ്യൻ ബെയ്‍ലിക് ഫൗൾ ചെയ്തതിന് സൗദി അറേബ്യയ്ക്കു പെനാൽറ്റി ലഭിച്ചു.

കളിയുടെ 82-ാം മിനിറ്റില്‍ സൗദി പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത് പോളണ്ടിന്‍റെ രണ്ടാം ഗോള്‍ നേടി.  ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവന്‍ഡോവ്‌സ്‌കിയാണ് മത്സരത്തിലെ താരം.

Write a comment
News Category