Friday, March 29, 2024 12:05 AM
Yesnews Logo
Home News

എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കും ; എയർ ഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസ് വൻ തുക നിക്ഷേപിക്കും

Special Correspondent . Nov 29, 2022
air-india-vistara-singapore-airlines-venture
News

ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കുന്നു. വിസ്താരയുടെ ഉടമസ്ഥരായ ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ഇത് സംബന്ധിച്ച് ധാരണയിലെത്തി. 2024 മാര്‍ച്ചിലാണ് ലയന നടപടികള്‍ പൂര്‍ത്തിയാകുക. എയര്‍ ഇന്ത്യയുടെ നിലവിലെ ഉടമസ്ഥര്‍ ടാറ്റയാണ്.വിസ്താർ എയർ ഇന്ത്യയുടേയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ്.  

വിസ്താരയുടെ ഓഹരിയില്‍ വലിയൊരു ഭാഗം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈവശമാണ്. 2000 കോടിയുടെ ഓഹരിയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ളത്. ഏകദേശം 25 ശതമാനം വരുമിത്. അവരാണ് പുതിയ ലയന വിവരം പുറത്തുവിട്ടത്. ലയനം സാധ്യമാകുന്നതോടെ കൂടുതല്‍ റൂട്ടുകള്‍ എയര്‍ ഇന്ത്യയുടെ പരിധിയില്‍ വരും. കരാർ അനുസരിച്ച്  ഏതാണ്ട് 2058 കോടി രൂപയാണ് നിക്ഷേപിക്കുക .

Write a comment
News Category