Tuesday, April 16, 2024 02:04 PM
Yesnews Logo
Home News

ഇടതു ചാനലായ എൻ.ഡി. ടി വി അദാനിക്ക് ; ഇടതു മാധ്യമ പ്രവർത്തകർ രാജി വെക്കുന്നു ; രവീഷ്‌കുമാർ പുറത്തേക്ക്

M.B. Krishnakumar . Nov 30, 2022
raveeshkumar-nd-tv-resigned-adani-take-over
News

ഇടതു അനുഭവ ഇംഗ്ലീഷ് ചാലയ എൻ.ഡി ടി വി അദാനി ഗ്രൂപ്പ് പൂർണ്ണമായും ഏറ്റെടുത്തതോടെ ഇടതു സഹയാത്രികരായ മുതിർന്ന മാധ്യമ പ്രവർത്തകർ പുതിയ ലാവണങ്ങൾ തേടുന്നു. അറിയപ്പെടുന്ന ഇടത് മാധ്യമ പ്രവര്തകനായ രവീഷ്‌കുമാർ ഇന്ന് ചാനലിൽ നിന്ന് രാജി വെച്ചു. കൂടുതൽ പേര് രാജി വെക്കുമെന്ന് അറിയുന്നു. ശ്രീനിവാസൻ ജെയിൻ ഉൾപ്പെടെയുള്ളവർ ഇതിനകം പുതിയ അവസരങ്ങൾ  അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
മലയാളികളായ ടെലിവിഷൻ പ്രവർത്തകർക്കും ഇളക്കമുണ്ടാകും.. കാമറ, പ്രൊഡക്ഷൻ എഡിറ്റിങ് മേഖലകളിലെ ഇടതു  മലയാളികൾ പുറത്തേയ്ക്കണെന്ന് സൂചനയുണ്ട്. ഇവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാണ് നടപടി. സ്വയം ഒഴിഞ്ഞു പോകാൻ ഇടത് മാധ്യമ പ്രവർത്തകർക്ക് അവസരമുണ്ട്.

എൻ.ഡി ടി വി യിലേക്ക് പുതുതായി  ഇന്ത്യ ടുഡേ ചാനലിൽ നിന്ന് രാഹുൽ കൺവൽ എത്തിയേക്കും കൺവൽ അഹമ്മദാബാദിൽ വെച്ച് അദാനിയെ കണ്ടിട്ടുണ്ട്. ഇന്ത്യ ടുഡേയുടെ മുഖമായ രാഹുൽ എത്തുന്നതോടെ എൻ.ഡി ടി വി  വേറെ ലെവലിൽ ആകുമെന്ന് മാധ്യമ ലോകം വിലയിരുത്തുന്നത്. 

എൻ.ഡി ടി വി സ്ഥാപക ഡയറക്ടർമാരായ പ്രണോയ് റോയ് രാധിക രോയ് എന്നിവർ ഡയറക്ർ സ്ഥാനം രാജി വെച്ചിരുന്നു. ഇവരുടെ ഓഹരികൾ അദാനിയാണ് ഏറ്റെടുത്തത്. കഴിഞ്ഞ ആഗസ്ത് മാസത്തിൽ തുടങ്ങിയായ ഓഹരി ഏറ്റെടുക്കൽ അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. 

Write a comment
News Category