ഒഡിഷയിലെ കടല്ത്തീരങ്ങളിലാണ് ഒലിവു റിഡ്ലി കടലാമകള്‍ കൂട്ടമായി വന്നു മുട്ടയിടുക. മാര്‍ച്ച് മാസത്തോടെയാണ് ഇവര്‍ മുട്ടയിടാന്‍ തീരത്തെത്തുക. മഞ്ഞുകാലമാകുമ്പോഴേയ്ക്കും ലക്ഷകണക്കിന് ഒലിവു റിഡ്ലി കുഞ്ഞുങ്ങള്‍ കടലിലേയ്ക്ക് നീങ്ങാന്‍ തുടങ്ങും. സംരക്ഷിത തീര മേഖലയിലായതുകൊണ്ടു ഈ അപൂര്‍വ ദൃശ്യം സാധാരണക്കാര്‍ക്ക് കാണാനാകില്ല. ഇത്തവണയും ഒഡിഷ കടല്‍ത്തീരത്ത് ലക്ഷകണക്കിന് ഒലിവു റിഡ്ലികള്‍ മുട്ടവിരിഞ്ഞു സമുദ്രയാത്ര തുടങ്ങിയിരിക്കുന്നു. അപൂര്‍വമായ ഒരു ദൃശ്യ വിരുന്നാണിത്. അതെ കടല്‍ വിളിയ്ക്കുന്നു..തീരമുപേക്ഷിയ്ക്കാന് സമയമായി...