ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രേംകുമാര്‍ സുനിത ബേബി എന്നിവരെയാണ് തൃപ്പണിത്തുറ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പൊലീസ് പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കും. ഉദയംപേരൂരിലെ വീട്ടമ്മയെ റിസോര്‍ട്ടില്‍ വച്ച് ഭര്‍ത്താവ് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്ന പൊലീസ് റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. വിദ്യയുടേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ഉദയംപേരൂരിലെ വീട്ടില്‍ നിന്ന് വിദ്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് പ്രേം കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഉദയംപേരൂര്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലായിരുന്നു. വിദ്യയുടെ മൊബൈല്‍ ലൊക്കേഷന്‍ ബീഹാറില്‍ ആണെന്നാണ് കണ്ടെത്തിയത്. അതോടെ അന്വേഷണം നിലച്ചു. പ്രേം കുമാറിനെക്കുറിച്ചും പിന്നെ യാതൊരു വിവരവും ലഭിച്ചില്ല.