Monday, April 19, 2021 01:50 AM
Yesnews Logo
Home News

തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് രാജിവെച്ചു

News Desk . Dec 10, 2019
tvm_pressclub_secratory_resign
News

തിരുവനന്തപുരം പ്രസ് ക്ലബിലെ പ്രസിഡന്റ് രാജി വച്ചു. മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രാജി വച്ചു. രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഇവരുടെ വിശദീകരണം.ആക്ടിംഗ് സെക്രട്ടറി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ എം രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോള്‍ റിമാന്‍ഡിലാണ്. തുടര്‍ന്ന് രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് പ്രസ് ക്ലബ്ബ് നേതൃത്വത്തോടും വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധവും ശക്തമായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ രാധാകൃഷ്ണനെ പ്രസ് ക്ലബ് ഭാരവാഹിത്വത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു

Write a comment
News Category