Monday, January 18, 2021 11:00 PM
Yesnews Logo
Home News

ശബരിമല തീര്‍ഥാടകന്‍ ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

News Desk . Dec 11, 2019
death_sabarimala
News

ശബരിമല തീര്‍ഥാടകന്‍ ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി ദിലീപ് (38) ആണ് മരിച്ചത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു പോകുന്ന വഴി ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയതായിരുന്നു.

പുലര്‍ച്ചെ 5.45നാണ് ദിലീപിനെ കാണാതായത്. ശബരിമല ദര്‍ശനത്തിനായി ദിലീപിനൊപ്പം വന്നവരാണ് മൃതദേഹം മുങ്ങി എടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ നട അടച്ചു.
 

Write a comment
News Category