യോഗാ പരിശീലനത്തിന്റെ മറവില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സി പി എം മുന്‍ ലോക്കല്‍ സെക്രട്ടറിയും കായിക അദ്ധ്യാപകനുമായ മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങരൂരിലെ തെള്ളിയൂര്‍ ചെറുവള്ളിപ്പാറ സി ജെ ജെയിംസ് ( 56 ) ആണ് പിടിയിലായത്. ഇയാള്‍ കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗവും സിപിഎം തെള്ളിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ചെങ്ങരൂരിലെ സ്വകാര്യ ഹയര്‍ സെക്കന്ററി സ്കൂളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് ടൈമിന് ശേഷം യോഗാ പരിശീലനത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ സ്കൂളില്‍ നിന്നും പുറത്താക്കുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായ പെണ്‍കുട്ടി തിങ്കളാഴ്ച ഉച്ചയോടെ ക്ലാസ് ടീച്ചറോട് വിവരം പറയുകയായിരുന്നു. ഇതോടെ സ്കൂള്‍ അധികൃതര്‍ സംഭവം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു