മലപ്പുറം നിലമ്പൂരില്‍ മേലെ ചന്തക്കുന്നില്‍ പെട്രോള്‍ പമ്പിന് സമീപം ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഉടന്‍തന്നെ അഗ്നിശമനസേന എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്.