Saturday, January 23, 2021 12:18 AM
Yesnews Logo
Home Crime

കൊല്ലത്ത് വീട്ടമ്മയെ അയല്‍വാസി കുത്തികൊന്നു

News Desk . Dec 11, 2019
kollam_murder
Crime

കുണ്ടറ പെരുമ്പുഴയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. കേരളപുരം അഞ്ച്മുക്ക്, കരിമ്പിന്‍കര ഒമര്‍ കോട്ടേജില്‍ ദുബൈയില്‍ ജോലി ചെയ്യുന്ന ഷെറീഫിന്റെ ഭാര്യ ഷൈല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി കുന്നം പുറത്ത് വീട്ടില്‍ അനീഷിനെ(32)പൊലീസ് അറസ്റ്റു ചെയ്തു.

ബുധന്‍ രാവിലെ 9 മണിയോടെയാണ് സംഭവം. മകളെ സ്‌കൂളിലാക്കി മടങ്ങിയ ഷൈലയെ അനീഷ് റോഡില്‍വെച്ച് കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ബുധനാഴ്ച രാവിലെ സംഭവസ്ഥലത്ത് വെച്ച് തന്നെ ഷൈല മരണപ്പെട്ടിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
 

Write a comment
News Category