ഉത്പാദനച്ചെലവ് ഏറിയ പശ്ചാത്തലത്തില്‍ തങ്ങളുടെ വാഹന ശ്രേണിയിലെ എല്ലാ മോഡലുകള്‍ക്കും ജനുവരി മുതല്‍ വില ഉയര്‍ത്താന്‍ ഹ്യുണ്ടായ് തീരുമാനിച്ചു. ഓരോ മോഡലിലും വ്യത്യസ്ത നിരക്കിലായിരിക്കും വില വര്‍ദ്ധന.
സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10 നിയോസ്, എലൈറ്റ് ഐ20, ആക്ടീവ് ഐ20, എക്സെന്റ്, വെര്‍ണ, എലാന്‍ട്ര, വെന്യൂ, ക്രെറ്റ, ടുസോണ്‍, കോന ഇലക്ട്രിക് തുടങ്ങിയ മോഡലുകളാണ് ഹ്യുണ്ടായിക്ക് ഇന്ത്യയിലുള്ളത്. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവയും ജനുവരി മുതല്‍ വില കൂട്ടുമെന്ന് അറിയിച്ചിരുന്നു