Saturday, October 23, 2021 08:39 PM
Yesnews Logo
Home Videos

അടച്ച റെയില്‍വേ ഗേറ്റ് പൊക്കി മാറ്റി പാളം മുറിച്ചുകടക്കുന്ന ആന; വൈറലായി വീഡിയോ

News Desk . Dec 11, 2019
Videos

പാളം മുറിച്ച് കടക്കാന്‍ ട്രെയിന്‍ വരുന്നത് കാത്ത് നില്‍ക്കാതെ ഗേറ്റ് പൊക്കിയുയര്‍ത്താന്‍ ശ്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത് നന്ദ പങ്കു വച്ച വീഡിയോയാണിത്.

പാളത്തിന് അപ്പുറമെത്താനായി നടക്കുന്നതിന് ഇടയിലാണ് അടഞ്ഞ നിലയിലുള്ള ഗേറ്റ് ആനയുടെ ശ്രദ്ധയില്‍ പെട്ടത്. തുമ്ബിക്കൈ കൊണ്ട് പൊക്കിമാറ്റാന്‍ ശ്രമിച്ച് നടക്കാതെ വന്നതിനെ തുടര്‍ന്ന് ചെറുതായി ഉയര്‍ത്തി അതിനടിയിലൂടെ തല കടത്തിയ ശേഷം പൊങ്ങിയാണ് ആന ഗേറ്റ് തുറക്കുന്നത്.

ഒരു സൈഡിലെ ഗേറ്റ് മറി കടന്ന് എത്തിയപ്പോളാണ് മറുവശത്തെ ഗേറ്റ് ആന കാണുന്നത്. പിന്നെ ഒന്നും നോക്കിയില്ല, ഗേറ്റിന് മുകളിലൂടെ കടന്ന് പോയി കാട്ടാന.


 

Write a comment
News Category