വയനാട് കല്‍പ്പറ്റയിലെ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം. രാത്രി എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ 'വെര്‍ഗോ , എക് പോര്‍ട്സ് എന്ന സ്പോഞ്ച് നിര്‍മ്മാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.
ഷോര്ട്ട്ഷോര്ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. തീപിടുത്തത്തില്‍ സ്പോഞ്ച് കയറ്റി കൊണ്ടിരുന്ന രണ്ട് ലോറികള്‍ പൂര്‍ണമായും കത്തിനശിച്ചുതീ പടര്‍ന്നു പിടിക്കുന്നത് കണ്ടു സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ ആളപായമില്ല.
കല്‍പ്പറ്റ , സുല്‍ത്താന്‍ ബത്തേരി മാനന്തവാടി, താമരശ്ശേരി, മുക്കം നരിക്കുനി, തുടങ്ങിയ സ്ഥലങ്ങളിലെ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എട്ട് കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു. ദേശീയപാതയുടെ സമീപത്താണ് കിന്‍ഫ്ര വ്യവസായ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്