നെടുമ്പാശേരി വിമാനത്താവളത്തില്‍ 16 ലക്ഷം രൂപ മൂല്യമുള്ള ഡോളര്‍ പിടികൂടി. ദുബായിലേക്ക് ഡോളര്‍ കടത്താന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശി യാണ് പിടിയിലായത്. ഡോളര്‍, ചെക്കിന് ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ദുബായിലേക്ക് കടത്താന്‍ ശ്രമിക്കുമ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് 21,500 അമേരിക്കന്‍ ഡോളര്‍ പിടിച്ചെടുത്തു.